84 ദിവസത്തെ യുദ്ധത്തിനു ശേഷം ആദ്യമായി വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥനയുമായി യു.എസ്. ഡിഫന്‍സ് സെക്രട്ടറി

പി പി ചെറിയാന്‍ Published on 14 May, 2022
84 ദിവസത്തെ യുദ്ധത്തിനു ശേഷം ആദ്യമായി വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥനയുമായി യു.എസ്. ഡിഫന്‍സ് സെക്രട്ടറി

വാഷിംഗ്ടണ്‍ ഡി.സി.: റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചു 84 ദിവസം പിന്നിട്ടപ്പോള്‍ ആദ്യമായി വെടിനിര്‍ത്തല്‍ എന്ന ആവശ്യവുമായി യു.എസ്. ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍.

മെയ് 13 വെള്ളിയാഴ്ച ഒരു മണിക്കൂര്‍ നീണ്ടു നിന്ന പ്രസ്താവനയിലാണ് യു.എസ്. ഡിഫന്‍സ് സെക്രട്ടറി റഷ്യന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ സെര്‍ജി ഷേയ്ഗിനോട് അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. യുദ്ധം മൂന്നാം മാസത്തിലേക്ക് പ്രവേശിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യു.എസ്. പുതിയ പ്രസ്താവനയിറക്കിയിരിക്കുന്നത്.

ഫെബ്രുവരി 18ന്, യുദ്ധം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ് യു.എസ്. ഡിഫന്‍സ് സെക്രട്ടറി അവസാനമായി റഷ്യന്‍ ഡിഫന്‍സ് സെക്രട്ടറിയുമായി കൂടികാഴ്ച നടത്തിയത്. എന്നാല്‍ റഷ്യയുടെ ഉന്നത നേതാക്കന്മാര്‍ ലോയ്ഡിന്റെ യുദ്ധം നടത്തരുതെന്ന ആവശ്യം നിഷേധിക്കുകയായിരുന്നു.

മാര്‍ച്ച് 24ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബിയും ജോയിന്റ് ചീഫ്‌സ് ചെയര്‍മാന്‍ മാര്‍ക്ക് മില്ലിയും റഷ്യന്‍ ആഭ്യന്തര സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ അതിന് വഴങ്ങിയിരുന്നില്ല.

ഇതേസമയം യുക്രേനിയന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ ഒലിക്‌സി റെസ്‌നികോവ് വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ രാജു ഒരു നീണ്ട യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും, തലസ്ഥാനമായ കീവ് ഉടന്‍ തകര്‍ന്നു വീഴുമെന്ന റഷ്യന്‍ സ്വപ്‌നം വിഫലമാണെന്നും അഭിപ്രായപ്പെട്ടു.

ഫിന്‍ലാന്റ്-സ്വീഡന്‍ നാറ്റോയില്‍ ചേരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത് റഷ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണെന്ന് മറ്റൊരു സ്‌പെഷല്‍ മിലിട്ടറി ഓപ്പറേഷനു റഷ്യ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക