അതാണ് ഞങ്ങളുടെ രീതി ; പെണ്‍വിലക്കിനെ ന്യായീകരിച്ച് സമസ്ത

ജോബിന്‍സ്‌ Published on 14 May, 2022
അതാണ് ഞങ്ങളുടെ രീതി ; പെണ്‍വിലക്കിനെ ന്യായീകരിച്ച് സമസ്ത

പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയെ പൊതുവേദിയില്‍ നിന്നും അപമാനിച്ചിറക്കിവിട്ട സംഭവത്തെ ന്യായീകരിച്ച് സമസ്ത നേതാക്കള്‍. അതാണ് തങ്ങളുടെ രീതിയെന്ന് സമസ്ത നേതാക്കള്‍ തറപ്പിച്ച് പറഞ്ഞു. പെണ്‍കുട്ടിക്ക് വിഷമമുണ്ടാകാതിരിക്കാനാണ് വേദിയില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്ന തീര്‍ത്തും വിചിത്രമായ ന്യായവും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.കുട്ടിക്ക് സ്റ്റേജില്‍ കയറാന്‍ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് മനസിലാക്കിയായിരുന്നു എം ടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയെന്നും അദ്ദഹം പറഞ്ഞു. 

സംഭവത്തില്‍ പെണ്‍കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല. മാധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ചത്. വേദിയിലേക്ക് വരുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാകുമെന്നാണ്ഞങ്ങള്‍ മനസിലാക്കുന്നത്. ആ ഒരു ലജ്ജ കുട്ടിക്ക് ഉണ്ടായെന്ന് മനസിലായി. മറ്റുള്ള കുട്ടികളേയും വിളിച്ചു വരുത്തിയാല്‍ അവര്‍ക്ക് സന്തോഷത്തിലേറെ പ്രയാസം വരുമെന്ന് മനസ്സിലായ്ത കൊണ്ടാണ് സ്റ്റേജിലേക്ക് കയറ്റേണ്ടെന്ന് പറഞ്ഞത്. കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സംസാരശൈലി അങ്ങനെയാണെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.

സമസ്ത പണ്ഡിത സഭയാണെന്നും അതിന്റെ ചിട്ടകളുണ്ടെന്നും വേദിയില്‍ പെണ്‍കുട്ടിയെ തടഞ്ഞ എം.ടി. അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു. സ്ത്രീകളെ വേദിയില്‍ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു. 
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തത് സ്വാഭാവികമാണ്. അതിനെ അതിന്റെ വഴിക്ക് നേരിടും. ഗവര്‍ണര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ അറിയുമോയെന്ന് അറിയില്ലെന്നും സമസ്ത നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

almaram 2022-05-14 12:55:47
നാണമില്ലേ മുസ്ലിയാരെ, ഏതു നൂറ്റാണ്ടിലാണ് നിങ്ങൾ ജീവിക്കുന്നത്? കിതാബിലെ മണ്ടത്തരം അതേപടി വിഴുങ്ങുന്നതാണോ മതം? സ്വന്തം ബുദ്ധി ഉപയോഗിക്കാതെ?
ലജ്ജാവഹം! 2022-05-14 18:08:45
പത്തിരുപത്തിരണ്ടു വയസുള്ള ആമ്പിള്ളേർ പോലും * [see Askar Ali's video in Youtube posted by Essense & his press conference ]'പണ്ടിതൻമാരെ' കാണുമ്പോൾ ലജ്ജിക്കുന്നു... അപ്പൊ പിന്നെ പത്താംക്ലാസ് കാരുടെ കാര്യം പറയാനുണ്ടോ? ലജ്ജ ഉണ്ടെന്ന് കൊച്ചിന്റെ അച്ഛനും സമ്മതിച്ചു.. പിന്നെ നിങ്ങളെന്താണ് ഹേ ലജ്ജയില്ലാതെ അതും പൊക്കിപ്പിച്ചോണ്ട്... ഛേ... ലജ്ജാവഹം!- naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക