Image

പിറന്നാൾ സമ്മാനം (കഥ: ബിനു അലക്സ്)

Published on 14 May, 2022
പിറന്നാൾ സമ്മാനം (കഥ: ബിനു അലക്സ്)

അയാൾ നടക്കുകയാണ്.സന്തോഷം അലതല്ലുന്ന മനസ്സുമായി  ....

ഒരു പിറന്നാൾ സമ്മാനം വാങ്ങണം.

നടന്നു പോകുന്ന വഴിയിൽ ആരൊക്കെയോ അയാളോട് കുശലാന്വേഷണം നടത്തി.

അതിനൊക്കെ ഒന്നും രണ്ടും പറഞ്ഞും ചിലതിനൊക്കെ ഒന്നും പറയാതെയും അയാൾ നടത്തം തുടർന്നു.

അല്ലെങ്കിലും അയാൾ അങ്ങനെയാണ് മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ച ഒരു സാധാരണക്കാരൻ

വലിയ സാമ്പത്തികമൊന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം എന്ന് പറയുന്നതുപോലെ ജീവിക്കുന്ന ഒരാൾ

നടപ്പിന്റെ സ്പീഡ് അല്പം കൂടി കൂട്ടി.

ബസ് സ്റ്റേഷനിൽ എത്തി …..

ബസ് കാത്തു നിൽക്കുന്ന ഓരോ നിമിഷവും അയാൾ തന്റെ മകൾക്കു പിറന്നാൾ സമ്മാനം കൊടുക്കുമ്പോൾ അവൾക്കുണ്ടാകാൻ പോകുന്ന സന്തോഷം അവളുടെ മുഖത്ത് വിരിയുന്ന വർണങ്ങൾ ഒക്കെ ആലോചിക്കുകയായിരുന്നു  ….

ഒരു കൊച്ചു പെൺകുട്ടി അഞ്ചു വയസ്സ് കാണും അയാളുടെ മുൻപിൽ കൈ നീട്ടി … അയ്യാ പശിക്കിതയ്യാ …

അയാൾ പോക്കെറ്റിൽ നിന്നും  അഞ്ചു രൂപ അവൾക്കു കൊടുത്തു . അവൾ അത് സന്തോഷത്തോടെ വാങ്ങി  ഓടി…

അയാൾക്ക്  കുട്ടികളെ വളരെ ഇഷ്ടമാണ്

അയാളുടെ കണ്ണുകൾ ആനന്ദാശ്രുക്കളാൽ തിളങ്ങി.

അടുത്ത  ബസിൽ അയാൾ കയറി  ....

പട്ടണത്തിലെത്തി പിറന്നാൾ സമ്മാനം വാങ്ങി.

തന്റെ മകളുടെ പിറന്നാളാണ് നാളെ
മകൾക്ക്  5  വയസ്സ്

പട്ടു പാവാടയും ഉടുപ്പും വേണമെന്ന് പറഞ്ഞിട്ട് കുറെ നാളായി.

മോളുടെ അടുത്ത പിറന്നാളിന് വാങ്ങി കൊടുക്കാമെന്ന്  പറഞ്ഞിരുന്നു.

അവൾ  അത് ഇടയ്ക്കു ഓര്മിപ്പിക്കാറുണ്ട്.

സമ്മാന പൊതിയുമായി അയാൾ വീട്ടിലേക്കു തിരിച്ചു.

വീടടുക്കാറായപ്പോൾ പോയപോലെയുള്ള സന്തോഷം അയാൾക്കുണ്ടായിരുന്നില്ല

വീട്ടിലെത്തി വീടിന്റെ പുറത്തുള്ള ചായിപ്പിൽ സമ്മാനപ്പൊതി ഒളിപ്പിച്ചു വച്ചു.

കുളി കഴിഞ്ഞു കസേരയിൽ വിഷണ്ണനായി ഇരിക്കുന്ന അയാളോട് ഭാര്യ തിരക്കി . എന്ത് പറ്റി.

നാളെ നമ്മുടെ മകളുടെ അഞ്ചാം പിറന്നാളാണ് ഓർമ്മയില്ലേ? അയാൾ ചോദിച്ചു.

അവൾക്കു   പിറന്നാൾ സമ്മാനമായി പട്ടു പാവാടയും ഉടുപ്പും വാങ്ങാൻ പോയതാണ് .

അവൾ ഉറഞ്ഞുതുള്ളും  എന്നറിഞ്ഞുകൊണ്ടു തന്നെയാണ്  അവളോട്  അയാൾ സത്യം പറഞ്ഞത്.

വിചാരിച്ചതു പോലെ തന്നെ അവൾ ഭദ്രകാളിയായി രൂപമെടുത്തു.

ഈ വിചാരം നിങ്ങള്ക്ക് എന്റെ മോളോട് ഇല്ലല്ലോ.

ദത്തുപുത്രിക്ക് സമ്മാനം കൊടുക്കാഞ്ഞിട്ടു അയാൾക്ക്‌ പറ്റുന്നില്ല..

നിങ്ങൾ  ഒരുകാലത്തും   കൊണം പിടിക്കില്ല അവൾ അയാളെ ശപിച്ചു ....

അവൾ ഉഗ്ര രൂപിണി ആയി.

അവർക്ക്‌  മറ്റൊരു മകൾ കൂടിയുണ്ട്. 2   വയസ്സ്.

അയാൾ വായിൽ ഒരു കവിൾ  വെള്ളം എടുത്തു ചാര് കസേരയിൽ ഇരുന്നു.

അയാൾ അങ്ങനെയാണ്,  അവൾ ഉഗ്ര രൂപിണി ആകുമ്പോളൊക്കെ അയാൾ വായിൽ വെള്ളമെടുത്തു കുടിക്കുകയുമില്ല തുപ്പി കളയുകയുമില്ല.

അയാൾ തന്റെ വിവാഹ ദിവസം ഓർത്തു പോയി..

അല്പം നാണത്തോടെ അല്ല കുറച്ചു ജാള്യതയോടെ ആദ്യരാത്രിയിൽ മണിയറയിലേക്ക് കടന്നു വന്ന അവൾക്കു ഇപ്പോൾ ആ ഭവ്യത ഒന്നുമില്ല എന്നത് മാത്രമല്ല അവൾ അഹങ്കാരിയായി മാറിയിരിക്കുന്നു  

വിവാഹത്തിന് മുൻപ് തന്നെ പറഞ്ഞിരുന്നതാണ് തനിക്കൊരു മകളുണ്ടെന്നും അവളെയും സ്വീകരിക്കാമെങ്കിൽ മാത്രമേ ഈ വിവാഹം നടക്കുകയുള്ളു എന്നും .

എല്ലാം സമ്മതിച്ച അവൾ,  വിവാഹം കഴിഞ്ഞു അവർക്കൊരു  കുഞ്ഞു പിറക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ അയാളുടെ  കുഞ്ഞിനോടുള്ള മട്ടും ഭാവവും മാറിത്തുടങ്ങിയതാണ് .

അയാൾ പിന്നെയും പിറകോട്ടു ചിന്തിച്ചു...

മൂന്നു വര്ഷം  മുൻപ് തന്റെ ആത്മാർത്ഥ സുഹൃത്ത് അയാളുടെ സഹോദരിയെ വിവാഹം കഴിക്കാമോ എന്ന് തന്നോട് ചോദിച്ചത്..

വേറെ പല വിവാഹ ആലോചനകളും അവൾക്കു വന്നതാണ്  പക്ഷെ പിഴച്ചു പെറ്റ  അവൾ മറ്റൊരു വിവാഹത്തിന് ഒരുക്കമല്ലായിരുന്നു.

ഒരുവിധത്തിൽ അയാൾ അവളെ വിവാഹത്തിന് സമ്മതിപ്പിച്ചു.

ആ സന്ദർഭത്തിലാണ് ഭാര്യ മരിച്ച ഒരു മകളുള്ള തന്നെ തന്റെ സുഹൃത്ത് അയാളുടെ സഹോദരിക്ക് വേണ്ടി  സമീപിക്കുന്നത്….

തന്റെ  മകളെ അംഗീകരിക്കുമെങ്കിൽ പിഴച്ചു പെറ്റ  അവളെ വിവാഹം കഴിക്കാൻ തയ്യാറാണ് എന്നറിയിച്ചു..

അയാൾ വീണ്ടും പിറകിലേക്ക് ചിന്തിച്ചു.

അഞ്ചു വര്ഷം മുൻപ് ബാംഗ്ലൂരിൽ താമസിച്ചിരുന്ന തന്നെ വിളിച്ചു വരുത്തി ഒരു കുഞ്ഞിനെ തന്റെ കൈയിൽ ഏല്പിച്ച തന്റെ ഇതേ  ആത്മാർത്ഥ സുഹൃത്ത്.. പിഴച്ചുപെറ്റ  അയാളുടെ സഹോദരിയുടെ കുഞ്ഞിനെ പ്രസവത്തോടെ കുട്ടി മരിച്ചു  എന്ന് അവളോട്  കള്ളം പറഞ്ഞു കുട്ടിയെ തന്റെ കയ്യിൽ  ഏല്പിച്ചതും കുട്ടികളില്ലാതിരുന്ന താനും ഭാര്യയും സന്തോഷസത്തോടെ കുട്ടിയേം കൂട്ടി ആ രാത്രി തന്നെ ബാംഗ്ലൂരിന് തിരിച്ചു പോയതും എല്ലാം ..

ചിന്തയുടെ കാടുകൾ പിന്നെയും അയാൾ കയറിക്കൊണ്ടേയിരുന്നു.  കുഞ്ഞിനെയുംകൊണ്ടു  ബാംഗ്ലൂരിൽ എത്തി ഒരു മാസം കഴിഞ്ഞപ്പോൾ തന്റെ ആദ്യ ഭാര്യ അവളുടെ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ചതും താനും കുട്ടിയും തനിച്ചായതും  അങ്ങനെ പലതും ..

ഭാര്യ മരിച്ചതിനു ശേഷം തന്റെ ദത്തുപുത്രിയെ അയാൾ സ്വന്തം മകളായി തന്നെ വളർത്തി.

തന്റെ സുഹൃത്തിന്റെ സമാധാനത്തിനു വേണ്ടി തന്റെ വളർത്തു പുത്രിയുടെ അമ്മയെ തന്നെ താൻ രണ്ടാം വിവാഹം ചെയ്തതും,  എല്ലാം അയാൾ ഓർത്തു.

ഒരിക്കലും ഈ വിവരങ്ങൾ അവൾ അറിയാതിരിക്കാൻ തന്റെ ആത്മസുഹൃത്തായ അവളുടെ സഹോദരനും താനും വളരെ ശ്രദ്ധിചിരുന്നു.

പിഴച്ചു പെറ്റതാണെങ്കിലും  അവൾക്കു സമ്മതമല്ലായിരുന്നു രണ്ടു വയസ്സുള്ള ഒരു കുട്ടിയുള്ള ഒരാളെ കെട്ടാൻ.

സഹോദരന്റെ പിടിവാശിക്കു മുൻപിൽ   ഒടുവിൽ അവൾക്കു അയാളെ വിവാഹം കഴിക്കേണ്ടി വന്നു.

വിവാഹത്തിന്റെ ആദ്യ ദിനങ്ങൾ സമാധാനമായി കടന്നു പോയി.

പിന്നീടങ്ങോട്ടു കാറ്റും കോളും പേമാരിയുമെല്ലാം ഉണ്ടായി.

ഏതു പേമാരിയിലും ഒരു കവിൾ വെള്ളത്തിൽ ആടി ഉലയുന്ന കൊതുമ്പു വള്ളത്തിൽ കരപറ്റാൻ അയാൾക്ക്‌ കഴിഞ്ഞിരുന്നു.

അവർക്കു രണ്ടാമത്തെ കുഞ്ഞു പിറന്നു.

അവൾ സന്തോഷവതിയായി.

അവൾക്കത് ആദ്യത്തെ കുഞ്ഞാണ് എന്നാണവളുടെ വിചാരം.

ശരിക്കും അയാൾക്കാണ് ആദ്യത്തേത്.

അയാളുടെ കുഞ്ഞിനെ അവൾ ആ കുടുംബത്തിലെ അംഗമായിട്ടു പോലും കരുതിയിരുന്നില്ല.

പോറ്റമ്മക്കു ഒരിക്കലും പെറ്റമ്മയാകാൻ കഴിയില്ലല്ലോ.

ഒരു സമാധാനമുണ്ട് അവൾ ആ കുഞ്ഞിനെ ശാരീരികമായി ഉപദ്രവിച്ചിരുന്നില്ല.

ആ കുഞ്ഞിന്റെ അടുത്ത് വിവേചനം കാട്ടുമ്പോളൊക്കെ ഇത് നിന്റെ സ്വന്തം മകളാണെന്ന്‌ പറയണമെന്ന് അയാൾക്കുണ്ടായിരുന്നു പക്ഷെ തന്റെ സുഹൃത്തിനു കൊടുത്ത വാക്കു പാലിക്കാൻ അയാൾ പാടുപെട്ടുകൊണ്ടേയിരുന്നു.

ചിന്തയുടെ കാടുകളിൽ അലഞ്ഞു അയാൾ ചാരുകസേരയിൽ ഇരുന്നു മയങ്ങി..

നേരം പുലർന്നു  മകളുടെ പിറന്നാൾ  ദിവസം

അയാൾ തന്റെ മകളെ കുളിപ്പിച്ചു കണ്ണെഴുതി പൊട്ടു തൊടുവിച്ചു സുന്ദരിയാക്കി.

അഞ്ച് വയസ്സുള്ള തന്റെ മൂത്ത മകൾക്കും രണ്ടു വയസ്സുള്ള ഇളയ മകൾക്കും ഉള്ള സമ്മാനപ്പൊതി കൊടുക്കാനായി കയ്യിലെടുത്തു.

ഇളയ കുഞ്ഞിനുള്ള സമ്മാനം ഭാര്യയുടെ കയ്യിൽ കൊടുത്തു.

അയാൾ മൂത്ത കുട്ടിക്ക് പട്ടു പാവാടയും ഉടുപ്പും ഇട്ടു കൊടുത്തു. അവൾ തുള്ളിച്ചാടി.

അവളുടെ സന്തോഷ പ്രകടനത്തിൽ ഇളയ കുട്ടിക്ക് കൊടുക്കാൻ ഒഴിച്ച് വച്ചിരുന്ന പാൽ  കുപ്പി കമന്നു.

കാളിയുടെ മർദ്ദനം നടന്നു.

അവൾ മൂത്ത കുട്ടിയുടെ മുഖം നോക്കി ഒരടി.

അടി കൊണ്ട കുട്ടി നിലത്തു വീണു ബോധം മറഞ്ഞു.

അയാൾ ആ കുട്ടിയെ വാരിയെടുത്തു നെഞ്ചോടു  ചേർത്തു.

അന്നാദ്യമായി അയാൾ കവിളിൽ കൊണ്ട വെള്ളം തുപ്പി.

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിനക്കറിയുമോ.

നിന്റെ ആദ്യത്തെ കുട്ടി ഇപ്പോൾ  ഉണ്ടായിരുന്നെങ്കിൽ ഇന്നേക്ക് അഞ്ചു വയസ്സ് തികഞ്ഞേനെ.

അവളുടെ ഉള്ളൊന്നു കാളി.

ചങ്കിൽ ഒരു കുന്ത മുന തട്ടിയതുപോലെ.

മാതൃത്വം കിനിയുന്ന മുഖം ഒന്ന് വിടർന്നുവോ?

പോറ്റമ്മക്കു പെറ്റമ്മയാവാൻ കഴിയില്ലല്ലോ.

അവൾ തന്റെ കുഞ്ഞിനേയും എടുത്തു തിരിഞ്ഞു നടക്കാനൊരുങ്ങി.

ചാടിയെഴുന്നേറ്റ അയാൾ അവളുടെ മുഖമടച്ചൊന്നു പൊട്ടിച്ചു.

അന്നാദ്യമായി അയാളവളെ തല്ലി.

നീ അന്ന്  ഉപേക്ഷിച്ച കുട്ടി കഴിഞ്ഞ മൂന്നു വർഷമായി വളരുന്നത് നമ്മുടെയൊപ്പമാണ്.

ഇന്നവൾക്കു അഞ്ചു വയസ്സ്.

നീയെന്ന അമ്മക്കും....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക