ഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനം

Published on 14 May, 2022
ഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനം

കൊല്ലം: ഓര്‍ക്കിഡ് ബീച്ച് റിസോര്‍ട്ടില്‍ മന്ത്രി ജെ. ചിഞ്ചുറാണിയടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തോടെ ഫോമായുടെ കേരള കണ്വന്‍ഷന്‍ സമാപിച്ചു.

കോവിഡിനു ശേഷം കുടുംബാംഗങ്ങളുമൊത്ത് ഒത്തുകൂടാന്‍ കഴിയുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച മന്ത്രി അമേരിക്കന്‍ മലയാളികളുടെ ഈ കൂട്ടായ്മക്ക് ആശംസകളും നേര്‍ന്നു. കേരളത്തില്‍ ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഒട്ടേറെ പേര്‍ വിഷമതകള്‍ അനുഭവിക്കുന്നുണ്ട്. അവരെയൊക്കെ സഹായിക്കാന്‍ വിദേശ മലയാളികള്‍ ധാരളമായി മുന്നോട്ടു വരുന്നതില്‍ സന്തോഷമുണ്ട്.

മന്ത്രിയായ ശേഷമാണ് താന്‍ വിദേശത്തു ആദ്യമായി പോകുന്നത്. അവിടെ ചെന്നപ്പോള്‍ നിരവധി മലയാളികളെ കണ്ടു. ഇത്രയധികം പേര്‍ വിദേശത്തുണ്ടോ എന്നു അതിശയം തോന്നി. അവര്‍ നല്കിയ സ്‌നേഹാദരവുകളും സഹായങ്ങളും ഒരിക്കലും വിസ്മരിക്കാനാവില്ല.

കേരളത്തിലെ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കുമൊക്കെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അടക്കമുള്ള സംഘടനകള്‍ നല്‍കുന്ന സഹായങ്ങള്‍ നിരവധിയാണ്. ആശുപത്രികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ചികില്‍സാ സഹായം എത്തിക്കാന്‍ സംഘടനകള്‍ മുന്നോട്ടു വരുന്നുണ്ട്-മന്ത്രി പറഞ്ഞു.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യപ്രസംഗം നടത്തി. കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ., വേള്‍ഡ് മലയാളി കൗണ്‍സില്‍ കൊല്ലം പ്രോവിന്‍സ് പ്രസിഡന്റ് കെ.ജി. അനില്‍കുമാര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജോ. ട്രഷറര്‍ ബിജു തോണിക്കടവില്‍ സ്വാഗതവും ട്രഷറര്‍ തോമസ് ടി. ഉമ്മന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് സംഗീത പരിപാടി നടന്നു. നേരത്തേ ഫോമാ പ്രതിനിധികള്‍ രാജീവ് അഞ്ചലിന്റെ സാരഥ്യത്തിലുള്ള ജഡായു പാറ സന്ദര്‍ശിച്ചു.

see also

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ 'സഞ്ചയിനി' സ്‌കോളര്‍ഷിപ്‌ സഹായം ലഭിക്കും: ജാസ്‌മിന്‍ പരോള്‍

ഫോമാ സഞ്ചയിനി സ്‌കോളർഷിപ്പ് മന്ത്രി ശിവൻകുട്ടി വിതരണം ചെയ്‌തു 

മാധ്യമ പ്രവർത്തകന് ഫോമയുടെ രണ്ട് ലക്ഷം നൽകി; അഭിവാദ്യമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാർ

ഫോമാ കേരള കൺവൻഷൻ വേദിയിൽ നിന്ന്

കേരളം ഷവർമ്മയിൽ എത്തിയപ്പോൾ നാടൻ  രുചികൾ പ്രവാസ ലോകത്ത്: മന്ത്രി കെ.എൻ. ബാലഗോപാൽ 

മദ്രസയിലെ വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സിസ്റ്റര്‍ അഡ്വ. ജസ്സികുര്യന്‍

ഫോമാ കേരളാ കൺവൻഷൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ  ഉദ്ഘാടനം ചെയ്തു (ചിത്രങ്ങൾ)

 

ഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനംഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കണ്‍ വന്‍ഷനു സമാപനം
ഭാമ 2022-05-15 18:01:08
കാണികളില്ലാത്ത അമേരിക്കൻ മലയാളി പൊങ്ങച്ച മാമാങ്കം.
Renju 2022-05-20 18:32:07
Whoever u r I don’t care as u r blind son of a gun. You hv to look at the photos in the chairman posting full of spectators, if u hv anything to criticise go down watch then you come back to comment
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക