Image

വംശീയവാദിയുടെ വെടിയേറ്റ്  ബഫലോ സൂപ്പർ മാർക്കറ്റിൽ  10 മരണം 

Published on 15 May, 2022
വംശീയവാദിയുടെ വെടിയേറ്റ്  ബഫലോ സൂപ്പർ മാർക്കറ്റിൽ  10 മരണം 

ബഫലോ, ന്യു യോർക്ക്: വംശീയവാദി ബഫലോ സൂപ്പർ മാർക്കറ്റിൽ നടത്തിയ വെടിവയ്പ്പിൽ 10 പേര് മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരിൽ 11  ആഫ്രിക്കൻ അമേരിക്കക്കാരും രണ്ട് വെള്ളക്കാരും ഉൾപ്പെടും . സൈനിക പടച്ചട്ട ധരിച്ച 18 വയസുള്ള അക്രമിയെ കസ്റ്റഡിയിലെടുത്തു.

കൊലയാളി പേയ്ടൺ ജെൻഡ്രോൺ  ന്യൂയോർക്കിലെ കോൺക്ലിനിൽ നിന്ന്  മണിക്കൂറുകൾ  സഞ്ചരിച്ചാണ് ജെഫേഴ്സൺ അവന്യൂവിലെ ടോപ്സ് മാർക്കറ്റിലേക്ക് എത്തിയത്.  പ്രധാനമായും കറുത്തവർഗ്ഗക്കാരാണ്  ഈ ഭാഗത്തുള്ളത്.

സെക്ച്യുരിറ്റി തിരിച്ചു വെടിവച്ചുവെങ്കിലും വെടിയുണ്ടയേൽക്കാത്ത വസ്ത്രം ധരിച്ചതിനാൽ അക്രമി രക്ഷപ്പെടുകയായിരുന്നു.

കൊലയാളി വെടിവയ്പ്  തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു.

“ഞങ്ങൾ ഈ സംഭവം ഹെയ്റ്റ്‌ ക്രൈം ആയും    തീവ്രവാദ കേസായും അന്വേഷിക്കുകയാണ്,” എഫ്ബിഐയുടെ ബഫല്ലോ ഫീൽഡ് ഓഫീസിന്റെ ചുമതലയുള്ള പ്രത്യേക ഏജന്റ് സ്റ്റീഫൻ ബെലോംഗിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

എറി കൗണ്ടി ഷെരീഫ് ജോൺ ഗാർസിയ  പറഞ്ഞു, 'ഇത് ശുദ്ധമായ തിന്മയാണ്. ഇത് വംശീയമായി പ്രേരിപ്പിച്ച നീചമായ  കുറ്റകൃത്യമായിരുന്നു.'

ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊലയാളി മാർക്കറ്റിലെത്തിയത്.  മിലിട്ടറി ഉപയോഗിക്കുന്ന തരം റൈഫിളുമായി എത്തിയ കൊലയാളി  വെടിയേൽക്കാത്ത  ഹെൽമറ്റ് ധരിച്ചിരുന്നു. 

ഷൂട്ടിംഗ് തത്സമയം സംപ്രേക്ഷണം ചെയ്യാൻ  ക്യാമറയുണ്ടായിരുന്നു. തോക്കുധാരി പാർക്കിംഗ് സ്ഥലത്ത് വെടിയുതിർക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തു.  നാലാമനു  പരിക്കേൽക്കുകയും ചെയ്തു, 

തുടർന്ന്   കടയുടെ ഉള്ളിലേക്ക് കയറി.  മുൻ പോലീസ് ഓഫീസറായ സെക്യൂരിറ്റി ഗാർഡ് വെടിവച്ചുവെങ്കിലും അത് ബുള്ളറ് പ്രൂഫ് വെസ്റ്റ് തുളച്ച് കയറിയില്ല. തുടർന്ന് കൊലയാളി ഗാർഡിനെ വെടിവച്ച് കൊന്ന ഉള്ളിൽ കണ്ടവർക്ക് നേരെ വെടിവയ്ക്ക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് അക്രമിയെ നേരിട്ട്. വെടിയുതിർത്തയാളെ ബഫല്ലോ പോലീസ് നേരിട്ടു,  ഒരു ഘട്ടത്തിൽ തോക്ക് സ്വന്തം കഴുത്തിനു നേരെ അയാൾ ചൂണ്ടി. എന്നാൽ പോലീസ് അനുനയിപ്പിച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. 

 'സ്വയം പ്രഖ്യാപിത വൈറ്റ് സുപ്രമസിസ്റ്റിന്റെ  കയ്യാൽ  പത്ത് നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു,' ന്യൂയോർക്ക് ഇമിഗ്രേഷൻ കോഅലിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മുറാദ് അവ്‌ദെ പറഞ്ഞു. 

'യുഎസിന്റെ ഏറ്റവും വലിയ ഭീഷണി വൈറ്റ് സുപ്രമസിസമാണ്.  പ്രാദേശിക സൂപ്പർമാർക്കറ്റിൽ പ്രതിവാര പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കറുത്ത കുടുംബങ്ങളെ അക്രമി  ലക്ഷ്യം വച്ചു.  വൈറ്റ് സുപ്രമസിസം അതിന്റെ വൃത്തികെട്ട തല പൊക്കുന്നു.  കൂട്ടക്കൊലയെ ഞങ്ങൾ അപലപിക്കുന്നു.    തോക്ക് നിയമങ്ങൾ  പരിഷ്കരിക്കുകയും എല്ലാവർക്കും യഥാർത്ഥ സുരക്ഷിതത്വം നൽകുന്ന  പരിഹാരങ്ങൾ ഉണ്ടാവുകയും വേണമെന്ന് ഞങ്ങൾ  ആവശ്യപ്പെടുന്നു. അതുവരെ, കറുത്തവരുടെ ജീവിതത്തിനും എല്ലാവർക്കും വംശീയ നീതിക്കും വേണ്ടി ഞങ്ങൾ പോരാടുന്നത് തുടരും-അദ്ദേഹം പറഞ്ഞു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക