Image

കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാഷികത്തോട് അനുബന്ധിച്ചു വെസ്‌ചെസ്റ്റർ മലയാളീ അസോസിയേഷൻ  ഭവനം ദാനം ചെയ്യുന്നു

ടെറൻസൺ തോമസ് Published on 15 May, 2022
കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാഷികത്തോട് അനുബന്ധിച്ചു വെസ്‌ചെസ്റ്റർ മലയാളീ അസോസിയേഷൻ  ഭവനം ദാനം ചെയ്യുന്നു

വെസ്റ്ചെസ്റ്റർ  മലയാളീ അസ്സോസിയേഷന്റ മുൻ പ്രസിഡന്റും പ്രധാന പ്രവർത്തകരിൽ  ഒരാളുമായിരുന്ന ശ്രീ . കൊച്ചുമ്മൻ ജേക്കബിന്റെ  ഒന്നാം ചരമവാര്ഷികത്തോട് അനുബന്ധിച്ചു   വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും  ടെറൻസൺ തോമസ്  നേതൃത്വം നൽകുന്ന  കാരുണ്യ ചാരിറ്റബിൾ കുട്ടയ്മയും സംയുക്തമായി  കേരളത്തിൽ  കൊട്ടാരക്കരയിൽ  വീടില്ലത്ത  ഒരാൾക് വീട് വെച്ച് നൽകുന്നു.

നമ്മുടെ ചെറിയ കേരളത്തിൽ  നൂറ് കണക്കിനു നിർധന കുടുംബങ്ങളാണ്  സ്വന്തമായി ഒരു കിടപ്പാടം ഇല്ലാതെ അന്തിയുറങ്ങാൻ വിഷമിക്കുന്നത്. ചിലർ കൈകുഞ്ഞുങ്ങളുമായി കോരിച്ചൊരിയുന്ന മഴയത്തും , വെയിലത്തും കടത്തിണ്ണകളിൽ ആണ് ജീവിക്കുന്നത് .  അങ്ങനെ അതിജീവനത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന  സഘടനകളിൽ മുഖ്യ സ്ഥാനമാണ് വെസ്‌ചെസ്റ്റർ മലയാളീ അസോസിയേഷന് ഉള്ളത്.

വീടു നിർമ്മാണത്തിനായി സ്വന്തമായി കഴിയാത്ത ആളുകളെ ലക്ഷ്യമിട്ട് വീടും വെച്ച് നൽകുവാനുള്ള  പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും അർഹരായ ഒരു കുടുംബത്തിന് ആദ്യമായി ഒരു  ഭവനം അനുവദിക്കുക എന്നതാണ് അസോസിയേഷന്റെ ഇപ്പോഴത്തെ  ലക്‌ഷ്യം. വിടില്ലാത്തവരുടെ  "സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതവും  മുന്നോട്ട് കൊണ്ടുപോകുവാൻ  കൈത്താങ്ങു  ആവുക എന്നതാണ് അസോസിയേഷന്റെലക്‌ഷ്യം . നിസ്വാർഥമായി ചാരിറ്റി പ്രവർത്തനം നടത്തുന്ന  സംഘടനകളുളിൽ  എന്നും മുഖ്യസ്ഥാനമാണ്  വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന് ഉള്ളത് .

വ്യക്തി രാഷ്ട്രീയ മത ചിന്തകൾക്കതീതമായി മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നേതൃത്വവും അതിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രവർത്തകരുമാണ്  വെസ്‌ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ശക്തിയും ഊർജ്ജവും.   സാമൂഹിക പ്രതിബദ്ധതയുള്ള പല കാര്യങ്ങളും ചെയ്യാൻ ഈ അസോസിയേഷന്  കഴിഞ്ഞിട്ടുണ്ട്. നിസ്വാർഥരായ കാരുണ്യപ്രവർത്തകർക്ക് സമൂഹം നൽകി വരുന്ന അംഗീകാരമാണ്  അസോസിയേഷന്റെ  എപ്പോഴെത്തെയും കരുത്തു .

ശ്രീ. കൊച്ചുമ്മൻ ജേക്കബ്  വളരെ അധികം ചാരിറ്റി പ്രവർത്തങ്ങൾ നടത്തുകയും  പാവപ്പെട്ടവരുടെ  സാമൂഹ്യവും  സാമ്പത്തികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു.   രണ്ടു തവണ  പ്രസിഡന്റും   അസോസിയേഷന്റെ  ചാരിറ്റി പ്രവർത്തങ്ങൾക്ക്  എന്നും നേതൃത്യം നൽകുകയും   പലർക്കും  വീടുകൾ  വെച്ച് നൽകുകയും ചെയ്തിരുന്നു.  അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ  ഇങ്ങനെ  ഒരു പ്രവർത്തനത്തിന് നേതൃത്വം നൽകുവാൻ ടെറൻസൺ  തോമസിനെ  അസോസിയേഷൻ  ചുമതലപ്പെടുത്തുകയായിരുന്നു.

 ശ്രീ കൊച്ചുമ്മൻ ജേക്കബിന്റെ  സ്മരണ  അസോസിയേഷന്റെ   പ്രവർത്തങ്ങളിൽ  എന്നും ഉണ്ടാകുമെന്നും  , അദ്ദേഹത്തിന്റെ  ചരമ വാർഷികത്തിൽ ഇതിനേക്കാൾ ഉപരി മറ്റൊരു ചാരിറ്റി പ്രവർത്തനം നടത്താനില്ലന്നും   പ്രസിഡന്റ് ഡോ. ഫിലിപ്പ് ജോർജ് , വൈസ് പ്രസിഡന്റ് തോമസ് കോശി , സെക്രട്ടറി ഷോളി കുമ്പളവേലിൽ , ട്രഷർ ഇട്ടൂപ് ദേവസ്യ , ജോയിന്റ് സെക്രട്ടറി കെ.ജി . ജനാർദ്ധനൻ , ട്രസ്റ്റീ ബോർഡ് ചെയർമാൻ  എം. വി . കുര്യൻ എന്നിവർ അഭിപ്രായപ്പെട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക