Image

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ഇടവക തിരുനാളിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ പങ്കെടുക്കും 

Published on 15 May, 2022
ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ഇടവക തിരുനാളിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ പങ്കെടുക്കും 

ന്യൂജേഴ്സി: ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷിക ആഘോഷങ്ങളുടെ തുടക്കവും പ്രധാന തിരുനാളും മെയ് 20, 21, 22, തിയതികളിൽ നടത്തപ്പെടും. 

ആദ്യ ദിന ശുശ്രൂഷകൾക്ക് ഫാ.മൈക്കിൾ നെടുംത്തുരുത്തിൽ നേതൃത്വം നൽകും. എല്ലാ ദിവസവും വിവിധ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കലാസന്ധ്യ നടത്തപ്പെട്ടും. 

സമാപന ദിവസം മാർ ജോസഫ് പണ്ടാരശ്ശേരിൽ വി.കുർബാന അർപ്പിക്കുകയും ദൈവാലയത്തിന്റെ അഞ്ചാം വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക