Image

സ്വപ്നസാഫല്യം: ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച വീട് കൈമാറി

Published on 16 May, 2022
സ്വപ്നസാഫല്യം: ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച വീട് കൈമാറി

കുറുപ്പന്തറ: ബാബു ചാഴികാടന്റെ 31-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച വീടിന്റെ വെഞ്ചരിപ്പ് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെയും മാര്‍ ജേക്കബ് മുരിക്കന്റെയും കാര്‍മികത്വത്തില്‍ നടത്തി.

വീടിന്റെ താക്കോല്‍ ദാനം കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. 

കോവിഡ് ബാധിച്ചു മരണമടഞ്ഞ ബാബു-ജോളി ദമ്പതികളുടെ മക്കളായ മക്കളായ ചിഞ്ചു, ബിയ, അഞ്ജു, റിയ മരിയ എന്നിവര്‍ക്കും ഇവരുടെ ഇപ്പോഴത്തെ രക്ഷകര്‍ത്താവും ഭിന്നശേഷിക്കാരിയുമായ പിതൃസഹോദരി ഷൈബിക്കുമാണ് പുതിയ ഭവനം നിര്‍മിച്ചു നല്‍കിയത്.

അനുസ്മരണ സമ്മേളനത്തില്‍ മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിന്റെ അധ്യക്ഷതയില്‍ ജോസ് കെ. മാണി എംപി അനുസ്മരണ പ്രഭാഷണം നടത്തി. 

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തോമസ് ചാഴികാടന്‍ എംപി, എംഎല്‍എ മാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, സ്റ്റീഫന്‍ ജോര്‍ജ്, പി.എം. മാത്യു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, ഫൗണ്ടേഷന്‍ അംഗങ്ങളായ കുര്യാസ് കുന്പളക്കുഴി, പ്രഫ. ബാബു പൂഴിക്കുന്നേല്‍, റോയി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ബാബു ചാഴികാടന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട് വെഞ്ചരിപ്പിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക