Image

പ്രാണൻ (ചെറുകഥ: രജിൻ എസ് ഉണ്ണിത്താൻ)

Published on 16 May, 2022
പ്രാണൻ (ചെറുകഥ: രജിൻ എസ് ഉണ്ണിത്താൻ)

ഇരുട്ട് നിറഞ്ഞ സ്ഥലത്തുനിന്നും പുറത്തേക്കു ഇറങ്ങാൻ ഉള്ള ശ്രമം...ആരോഎന്റെ കാലിൽ പിടിച്ചു വലിക്കുന്നുണ്ട്.എങ്ങോട്ട് ആണ് ഇവർ എന്നെ വലിച്ചെടുക്കുന്നത് എന്ന ആകാംഷ എനിക്ക് ഏറെയുണ്ടെങ്കിലും വേദനയുമുണ്ട്. വിചാരിച്ചു തീരും മുൻപേ ഞാൻ നിലം പതിച്ചു... എന്തോ വെട്ടം കണ്ണിലേക്ക് പതിക്കുന്നു... ഇത് വരെ ഒറ്റയ്ക്ക് ഉള്ള സ്ഥലത്തുനിന്നും ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് ആരോ എന്നേ പൊക്കി, എന്തിന്റെയോ മുന്നിൽ ഇടുന്നു. ആ ജീവി എന്നേ വാ തുറന്നു തിന്നാൻ വരുന്നപോലെ നക്കി തോത്തി തുടങ്ങി തികഞ്ഞ വാത്സല്യത്തോടെ... എനിക്ക് പിടി കിട്ടി ഇത് എന്റെ മാതാവ് ആണ്. കുറെ ആളുകൾ കൂടി നിന്ന് എന്തൊക്കെയോ പറയുന്നു അവരുടെ കൈയിൽ ഉള്ള എന്തോ എന്റെ  മുഖത്തിന് നേരെ പിടിക്കുന്നു എന്നിട്ട് എന്റെ നേരെ കാണിക്കുന്നു.ഞാൻ ആകും അത് ആ ആർക്കറിയാം! പെട്ടന്ന് പാല് കിട്ടുന്ന അകിടിലേക്ക് മാറ്റം..

അവിടുന്ന് വിശപ്പ്മാറി അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഞാൻ നടക്കാൻ തുടങ്ങി അമ്മയുടെ പരിചരണയിൽ... എന്നേ പോലെയും അമ്മയെ പോലെയും ഒരുപാട് പേർ അവിടെയുണ്ട്.കളിക്കാൻ കളിക്കൂട്ടുകാർ, എന്റെ പ്രായമുള്ളവർ, വിശക്കുമ്പോൾ ആഹാരം...അത് ഞങ്ങളെ പോലെ അല്ലാത്തവർ ആണ് കൊണ്ട് വരുന്നത്. അവർ ഇടക്ക് വന്നു എന്നേ മാത്രം മാറ്റി നിർത്തി അവരുടെ കൈയിൽ ഉള്ള എന്തോ സാധനത്തിൽ മുഖവും ചെവിയുടെ നേരെയും ഒക്കെ കാണിച്ച്  എന്നേ പോലെ ഉള്ള ആളെ കാട്ടി തരും.അമ്മ പറയുന്നത് ഫോട്ടോ എടുക്കുവാണെന്നാ...


അങ്ങനെ ഒരു ദിവസം കുറെ പേർ വന്നു ലൈറ്റ് ഒക്കെ ആയി...അവർ എന്നേ ഓടിച്ചു എന്റെ പിറകെ ഓടി എന്നേ അവരുടെ മടിയിൽ വെച്ചു എന്തിലോ നോക്കി എന്തൊക്കെയോ പറഞ്ഞു. എന്നെ പറ്റിയാണ് പറയുന്നതെന്ന് മനസിലായി. ഞാൻ കഴിക്കുന്നത് നടക്കുന്നത് ഒക്കെ അവർ വീക്ഷിച്ചു. അങ്ങനെ രാത്രി ആയി... കാറ്റു വരുന്ന ഫാനും പാട്ടു കേൾക്കുന്ന സാധനവും ഒക്കെ ഞങ്ങളുടെ വീട്ടിൽ ഉണ്ട്. ഒരുപാട് പേരും ഉണ്ട്. ഞങ്ങൾ അങ്ങനെ ഉറക്കത്തിലേക്കു കടക്കുമ്പോൾ ആണ് അമ്മയും കൂട്ടുകാരിയും തമ്മിലുള്ള സംഭാഷണം കേൾക്കുന്നത് അമ്മ :-അവളുടെ കാര്യത്തിൽ ആശങ്കയുണ്ട് കൂട്ടുകാരി :-അവൾ നമ്മളെ പോലെയല്ല മുഖത്തിന് മാറ്റം,ചെവിക്കു മാറ്റം എന്തോ വലിയ പ്രത്യേകത അവൾക്കുണ്ട്. അതാണ് അവളെ കാണാൻ ഇത്രയും പേർ വരുന്നത്
അമ്മ :-അതാണ് പേടിയും ആൺ കുഞ്ഞ് ആണെങ്കിൽ കുറച്ച് നാൾ കഴിയുമ്പോൾ അവർ വന്ന് കൊണ്ടുപോകും. എന്തിനാണ് എന്ന് പോലും അറിയില്ല! പെണ്ണ് ആകുമ്പോൾ എന്നും കാണാം എന്ന് ഉണ്ടായിരുന്നു.അതാ ഇപ്പോൾ പേടി അവളെ അവർ കൊണ്ടുപോകുമോന്ന് 
കൂട്ടുകാരി :-മം,, ഇല്ലെടി,ഒന്നും സംഭവിക്കില്ല.. എന്ന് പറഞ്ഞു സംഭാഷണം നിർത്തുന്നു.അമ്മക്ക് ഒരുപാട് വിഷമം ഉണ്ട്. എന്റെ ഉറക്കവും പോയി. ഞാൻ അമ്മയെ വിളിച്ചു അമ്മേ,എന്താണ്?നമ്മൾ ആരാണ്?എനിക്ക് പറഞ്ഞു തായോ...


അമ്മ :-മോളെ,ആട് എന്നാണ് വരുന്നവർ വിളിക്കുന്നത് എങ്കിലും നമ്മൾ ആരാണ് എന്ന് അറിയില്ല,ഈ വലിയ വീട്ടിൽ നമ്മളെ പോലെ ഒരുപാട് പേർ... അവർ ഭക്ഷണം തരുന്നു നമ്മളെ വളർത്തുന്നു.
ഞാൻ വീണ്ടും "എനിക്ക് എന്താണ് അമ്മേ പ്രത്യേകത"..?
അമ്മ :-എന്റെ മോൾ സുന്ദരി അല്ലെ? അതല്ലെ നിന്നെ കാണാൻ ഒരുപാട് പേർ വരുന്നത്..


അമ്മയുടെ പറച്ചിലിൽ കുറച്ചു സന്തോഷം തോന്നി എങ്കിലും സുന്ദരി ആയതുകൊണ്ട് ഇവുടുന്നു മാറ്റുമോ അമ്മേ എന്നേ..?
അമ്മ :-ചിലപ്പോൾ വലിയ വീടും   ഇതിലും നല്ല ഭക്ഷണവും മോൾക്ക് കിട്ടും...


ഭക്ഷണം എന്ന് കേട്ടപ്പോൾ കൊതി വന്നെങ്കിലും  അമ്മയെ പിരിയേണ്ടിവരുന്ന വിഷമം ഉള്ളിൽ വന്നു. അങ്ങനെ നേരം വെളുത്തു. പതിവ് പോലെ അന്നും ഭക്ഷണം കിട്ടി. ഭക്ഷണം തരുന്ന ആള് എന്നേ മാത്രം പൊക്കിഎടുത്തു ചിരിച്ചോണ്ട് പോയി...പെട്ടന്ന് പേടിച്ച് അമ്മയുടെ ഒരു നിലവിളി.എല്ലാരും എന്നേ നോക്കി എന്തൊക്കെയോ കാണുന്ന ഒരു സാധനത്തിന്റെ മുന്നിൽ ഇരുത്തി. അതിൽ അന്ന് വന്നവരെ ഒക്കെ കാണിക്കുന്നു എന്നേ ഓടിച്ചവരെ എന്നെയും കാണിക്കുന്നു. അയാൾ എന്നെ നോക്കി പറഞ്ഞു കിങ്ങിണി നിന്നെ ആണ് കാണിക്കുന്നത്.ഞാൻ നോക്കിയപ്പോൾ അത് ശരിയാണ് അയാൾ എന്നേ കിങ്ങിണിയെന്ന് വിളിച്ചു.അപ്പോൾ ഞാൻ ആട് അല്ലെ? അമ്മ പറഞ്ഞത് ആട് എന്നാണ് ഞാൻ കിങ്ങിണി ആണോ? അയാൾ എനിക്ക് ഇഷ്ടപെട്ട ഭക്ഷണം തന്നു. അത് തിന്നിട്ട് അമ്മയുടെ അടുത്തേക്ക് ഓടുമ്പോൾ അയാൾ പറഞ്ഞു "നീ യാത്ര പറഞ്ഞിട്ട് വാ വലിയ യുട്യൂബർ നിന്നെ കൊണ്ടുപോകാൻ വരുന്നുണ്ട് "അമ്മയുടെ സംസാരം അല്ലെങ്കിലും അയാൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്.അമ്മയോട് കാര്യം പറഞ്ഞു
അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു പോയി വാ മോളെ! നിന്നെ എന്റെ അരുകിൽ നിർത്താൻ നിവർത്തി എനിക്കില്ല. പുതിയ ലോകത്തേക്കു എന്റെ മോൾ പൊക്കോ...എന്ന് പറഞ്ഞു വാത്സല്യത്തോടെ അമ്മ നക്കി തോത്തി. അമ്മയെ പിരിയുന്ന, കൂട്ടുകാരെ പിരിയുന്ന വിഷമം ഉണ്ടങ്കിലും ഒരുപാട് സുഖമുള്ള ഭക്ഷണം കിട്ടുന്ന സ്ഥലത്തു പോകാനുള്ള ഇഷ്ടവും എന്റെ മനസിൽ നിറഞ്ഞു.പെട്ടന്ന് അവർഎത്തി അവരുടെ കൈയിൽ ഉള്ള ഉപകരണത്തിൽ നോക്കി അവർ എന്തൊക്കെയോ പറഞ്ഞു. എന്നേ പൊക്കി എടുത്തു.. ഒട്ടും വാത്സല്യം എനിക്ക് അനുഭവപ്പെട്ടില്ല.....


നേരത്തെ ഒരുപാട് പേർ വന്നിട്ടുണ്ട് അവരും അയാൾ പറഞ്ഞതുപോലെ യൂട്യൂബർ ആണല്ലോ?അവർ എന്നേ വലിയ വാത്സല്യത്തോടെ ആണ് എടുത്തത്. ഇയാൾ എന്താണ് ഇങ്ങനെ? അയാൾ എന്നേ കൈയിൽ വെച്ചുകൊണ്ട് കുറെ എന്തൊക്കെയോ പറഞ്ഞു വണ്ടിയിൽ കയറ്റി. അമ്മയോടും കൂട്ടുകാരോടും ഒന്നും മിണ്ടാൻ പോലും പറ്റാതെ ഞാൻ അതിൽ കയറി.എന്റെ കരച്ചിൽ കേട്ട് എന്റെ കൂട്ടുകാരി വെളിയിലേക്ക് എത്തി നോക്കി കരഞ്ഞു. അവൾ അമ്മയുടെയും മറ്റുള്ളവരുടെയും പോലെ ഇരിക്കുന്നു അതുകൊണ്ട് അവൾക്കു ഇവിടെ താമസിക്കാമല്ലോ എന്ന് ഓർത്തു എന്റെ സൗന്ദര്യത്തെ ഞാൻ ശപിച്ചു ആദ്യമായി....പെട്ടന്ന് ഇതാ പറഞ്ഞതു പോലെ ഒരു വലിയ വീട്ടിൽ!ഞാൻ താമസിച്ചപോലെ ഉള്ളയിടം അല്ല..എല്ലാം വ്യത്യാസം.എന്നേ പോലെ ആരുമില്ല.എല്ലാം രണ്ടു കാല് ഉള്ള കൈയിൽ മൊബൈൽ ഉപകരണം ഉള്ളവർ.എല്ലാരും എന്റെ പടം പകർത്തുന്നു, ചിരിക്കുന്നു..പെട്ടന്ന് തന്നെ ഒരാൾ കയറി വരുന്നു.അയാളെ നോക്കി എന്നേ കൊണ്ടുന്നവൻ എന്നോട് പറയുന്നു "ഇതാണ് സൂപ്പർ സ്റ്റാർ! നിന്നെക്കാൾ വലിയ സ്റ്റാർ!പുള്ളിക്ക് ഇന്നത്തെ സ്പെഷ്യൽ നീയാണ്". എല്ലാരും അയാളെ നിർത്തി ഫോട്ടോ എടുക്കുന്നു.എനിക്ക് എന്തോ ഭയം...

ഒന്നും മനസിൽ  ആകാത്തത് പോലെ..അമ്മയെ ഓർത്തിട്ട് ആണോ? അതോ ഇനിയും ഇവിടെ ഒറ്റയ്ക്ക് കഴിയേണ്ടിട്ടാണോ? ഒന്നും മനസിലാകുന്നില്ല.വെള്ളം കുടിക്കാൻ ദാഹം, വിശക്കുന്നു...അവിടെ എല്ലാം സമയത്തു കിട്ടും.ഇവിടെ ഒന്നുമില്ല ചിന്തിച്ചു തീരും മുന്നേ,കഴുത്തിൽ ആരോ മുറിയുന്ന എന്തോ വെച്ചോ?കരയാൻ പറ്റാതെ വായിൽ പിടിച്ചു,അതെ..എന്റെ കഥ തീർന്നു... പാതി ജീവൻ ആയി ഞാൻ വീണു. വല്ലാത്ത വേദന...എന്റെ ജീവൻ പോകും മുന്നേ അവർ എന്റെ തൊലി ഉരിഞ്ഞു എടുത്തു,എല്ലാം ക്യാമറ സാക്ഷി ആയി... ഞാൻ വിട പറഞ്ഞു ഈ ലോകത്തോട്....എന്താണ് എന്നേ ചെയ്യുന്നതെന്ന് അറിയാൻ ആത്മാവ് ആയി അവിടെനിന്നു. അവർ എന്റെ ശരീരം ഒരു കമ്പിയിൽ കോർത്തു കറക്കി.. എന്റെ തല വെച്ചു സൂപ്പ് വെച്ചു...ക്യാമറയിൽ എന്റെ ശരീരത്തിന്റെ ടേസ്റ്റ്‌ വിവരിച്ചു.അവർ വട്ടം കൂടി എന്നേ ശാപ്പിട്ടു......എന്തൊക്കെ ആയിരുന്നു! അമ്മയുടെ വയറ്റിൽ കിടന്നാൽ മതിയായിരുന്നു.എന്ത് തിടുക്കമായിരുന്നു ഈ ലോകം കാണാൻ...അങ്ങനെ ഒരുപാട് പ്രത്യേകതയുള്ള ആട് എന്ന എന്റെ അധ്യായം പൂർത്തി ആയി...ഇനിയും ഒരുപാട് എന്നേ പോലെയുള്ളവർ വരും അത് എല്ലാം വാർത്തയും ആഘോഷവും ആകും. ചിലപ്പോൾ എന്നേ പോലെയും ആകും... 🙏

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക