Image

ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍

ജീമോന്‍ റാന്നി Published on 16 May, 2022
ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയിലെ ഇടവക മിഷന്‍ന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ മെയ് 19, 20, 21 തീയതികളില്‍ (വ്യാഴം, വെള്ളി,ശനി) നടത്തപ്പെടും. ഈ വര്‍ഷവും ഇടവകയുടെ യൂട്യൂബ് ചാനലില്‍ കൂടി പ്രസംഗങ്ങള്‍  തത്സമയം ശ്രവിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.

എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കണ്‍വെന്‍ഷന്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയോടു കൂടി യോഗങ്ങള്‍ ആരംഭിയ്ക്കും.

അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകരായ റവ.സാം.ടി.കോശി (വികാരി, ഏനാത്ത് മാര്‍ത്തോമാ ഇടവക) ഇവാഞ്ചലിസ്റ്റ് ബാബു പുല്ലാട് (മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡണ്ട്)  ഇവാഞ്ചലിസ്റ്റ് സജു അയിരൂര്‍ (ഡയറക്ടര്‍, ഫോളോവേഴ്‌സ് ഓഫ് ക്രൈസ്റ്റ്) എന്നിവര്‍ വ്യാഴം,വെള്ളി. ശനി ദിവസങ്ങളില്‍ ദൈവവചന പ്രഘോഷണം നടത്തും.

പ്രസ്തുത കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക മിഷന്‍  
ഭാരവാഹികള്‍ അറിയിച്ചു.

യൂട്യൂബ് ലൈവ് സ്ട്രീം ലിങ്ക്; 

http://youtube.com/marthomalive


കൂടുതല്‍ വിവരങ്ങള്‍ക്ക്,

റവ.സാം.കെ. ഈശോ (വികാരി) - 832 898 8699
റവ. റോഷന്‍ വി.മാത്യൂസ് (അസി.വികാരി) - 713 408 7394
ഏബ്രഹാം കെ. ഇടിക്കുള (ഇടവക മിഷന്‍ സെക്രട്ടറി) - 713 714 9381      



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക