Image

അലിഗഡ് അലുമിനി അസ്സോസിയേഷന്‍ വാര്‍ഷീക പിക്‌നിക്ക് ഹൂ്സ്റ്റണില്‍ ജൂണ്‍ 5ന്

പി പി ചെറിയാന്‍ Published on 16 May, 2022
അലിഗഡ് അലുമിനി അസ്സോസിയേഷന്‍ വാര്‍ഷീക പിക്‌നിക്ക് ഹൂ്സ്റ്റണില്‍ ജൂണ്‍ 5ന്

 ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലീം സര്‍വ്വകലാശാല, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗഡ് അലുമിനി അസ്സോസിയേഷന്‍ ഓഫ് ടെക്സ്സസിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷീക പിക്ക്‌നിക്ക് സംഘടിപ്പിക്കുന്നു.

ഹൂസ്റ്റണ്‍ ജോര്‍ജ് ബുഷ് പാര്‍ക്കില്‍ ജൂണ്‍ 5 ഞായറാഴ്ച രാവിലെ 10 മുതല്‍ പരിപാിടികള്‍ ആരംഭിക്കും. വൈകീട്ട് 3 വരെ നീണ്ടു നില്‍ക്കുന്ന പിക്ക്‌നിക്കിന്റെ ഭാഗമായി കള്‍ച്ചറല്‍ കമ്മിറ്റി ഒരുക്കുന്ന വിവിധ പരിപാടികളും ഉച്ചഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പിക്ക്‌നിക്കില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ വിവരം സുബൈര്‍ഖാന്‍(732 2848275), സെഷന്‍ സയ്യദ്(832 454 6957) എന്നിവരെ മുന്‍കൂട്ടി അറിയിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കള്‍ച്ചറല്‍ കമ്മിറ്റിയുമായി സഹകരിച്ചു പ്രോഗ്രാം അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവരും മുന്‍കൂട്ടി അറിയിക്കണമെന്നും, പിക്‌നിക്ക് വന്‍ വിജയമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ഹൂസ്റ്റണ്‍ ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക