Image

നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

ജോബിന്‍സ്‌ Published on 16 May, 2022
നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

ഭക്ഷണ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ കൊല്ലുമ്പോള്‍ അവയില്‍ വേര്‍തിരിവ് പാടില്ലെന്ന് പറഞ്ഞതിന് പിന്നാലെ നടി നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം. നടിയുടെ നിലപാട് വ്യക്തിമാക്കിയുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ശക്തമായത്.' 'അപ്പോള്‍ പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല്‍ കറന്ന് കുടിക്കണം', ' 'നീ ഹിന്ദുവിന് അപമാനം നീ ഹിന്ദുവിന്റെ വില കളഞ്ഞു'- എന്നിങ്ങനെയാണ് താരത്തിന് എതിരെയുള്ള കമന്റുകള്‍.

 നിഖിലയുടെ പുതിയ ചിത്രം ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭമുഖത്തിനിടയില്‍ അവതാരകന്റെ ചോദ്യത്തിന് നടി മറുപടി നല്‍കുകയായിരുന്നു.'ചെസ്സ് കളിയില്‍ ജയിക്കാന്‍ എന്താണ് വഴി? കുതിരയ്ക്ക് പകരം പശുവിനെ വെച്ചാല്‍ മതി. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ കഴിയില്ലല്ലോ' എന്ന അവതാരകന്റെ വാക്കുകള്‍ക്കാണ് നിഖിലയുടെ മറുപടി.

'നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. എന്നാണ് നടി പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക