Image

രാജ്യാന്തര വടംവലി മാമാങ്കത്തിനൊരുങ്ങി കാനഡ

ആസാദ് ജയന്‍ Published on 16 May, 2022
രാജ്യാന്തര വടംവലി മാമാങ്കത്തിനൊരുങ്ങി കാനഡ

ടൊറന്റോ: ആഹാ.. ! ഓരോ അടിയും പിന്നോട്ട് നീങ്ങുമ്പോള്‍ മുന്നോട്ട് വിജയത്തിലേക്കുള്ള കുതിപ്പും കിതപ്പും.. ചുവടൊന്നു തെറ്റിയാല്‍ പിടിയൊന്നു അയഞ്ഞാല്‍ കൈവിട്ടു പോകുന്നത് കയര്‍ മാത്രമല്ല വിജയവും കൂടിയാണ്.. ഇവിടെ വിജയം വലിച്ചു നേടാനൊരുങ്ങുകയാണ് ടീമുകള്‍.. മലയാളികളെ ആവേശത്തിലാഴ്ത്തി നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ രാജ്യാന്തര വടംവലി മത്സരത്തിനാണ് കാനഡ ഒരുങ്ങുന്നത്. കാനഡയില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമെ അമേരിക്ക, മാള്‍ട്ട, ഖത്തര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെയും മത്സരത്തിന് പ്രതീക്ഷിക്കുന്നുണ്ട്.  മലയാളി ട്രക്കേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് കാനഡയാണ് (MTAC) പരിപാടി സംഘടിപ്പിക്കുന്നത്. ഹാമിള്‍ട്ടണ്‍ മലയാളി സമാജം ഗ്രൗണ്ടില്‍ 2022 ജൂലൈ 30നാണു മത്സരം നടക്കുക. 590 കിലോഗ്രാം (1300 പൗണ്ട്) വിഭാഗത്തില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും.

റിയലറ്ററായ മോഹന്‍ദാസ് കളരിക്കല്‍ മെഗാ സ്‌പോണ്‍സറായ മത്സരത്തിന്റെ ടൂര്‍ണമെന്റ് കണ്‍വീനര്‍ സോമോന്‍ സക്കറിയ കൊണ്ടൂരനാണ്. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് മോഹന്‍ദാസ് കളരിക്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ടിപി മണികണ്ഠദാസ് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും 10,001 ഡോളറും സമ്മാനമായി ലഭിക്കും. നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന വടംവലി മത്സരങ്ങളിലെ  ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ലയണ്‍ഷേര്‍ ഇമ്മിഗ്രേഷന്‍ (സോള്‍വിന്‍ ജെ കല്ലിങ്കല്‍) സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിങ്ങ് ട്രോഫിയും 5,001 ഡോളറും, മൂന്നാം സ്ഥാനക്കാര്‍ക്ക് ഗിഫ്റ്റ് എക്‌സ്പ്രസ്സ്  സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിങ്ങ് ട്രോഫിയും 2,501 ഡോളറും നാലാം സ്ഥാനത് എത്തുന്ന ടീമിന് ഷെയ്ഡ്‌സ് ത്രീ വിന്‍ഡോ ഫാഷന്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന 1,001 ഡോളറും സമ്മാനമായി ലഭിക്കും.

ഹാമിള്‍ട്ടണ്‍ മലയാളി സമാജം ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ MTAC പ്രസിഡന്റ് പ്രിന്‍സ് പേരേപ്പാടന്‍, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സോമോന്‍ സക്കറിയ, MTAC ഡയറക്ടര്‍ ബോര്‍ഡംഗം മാത്യു ജോയി, വൈസ് പ്രസിഡന്റ് ഷൈജു മാത്യു, ജോയിന്റ് സെക്രട്ടറി റോമി ചെറിയാന്‍, ജോയിന്റ് ട്രെഷറര്‍ അര്‍ജുന്‍ പ്രസാദ് കുളത്തിങ്കല്‍, മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സോണി മണിയങ്ങാട്ട്, കമ്മിറ്റി അംഗങ്ങളായ ജയുമോന്‍ ഗോവിന്ദ്, ടിജൊ ചാക്കോ, ബ്ലെസ്സന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടീം രജിസ്റ്റര്‍ ചെയ്യാനും  പ്രിന്‍സ് പേരേപ്പാടന്‍ (പ്രസിഡന്റ്)  647-281-5090, അനീഷ് കുമാര്‍ (സെക്രട്ടറി) 647-763-4435, അബിന്‍ ബാബു (ട്രഷറര്‍) 905-924-2874, സോമോന്‍ സക്കറിയ കൊണ്ടൂരാന്‍ (ടൂര്‍ണമെന്റ് ചെയര്‍മാന്‍) 647-717-5987, സന്തോഷ് മേക്കര (ടൂര്‍ണമെന്റ് കമ്മിറ്റി) 647-762-8533 എന്നിവരുമായി ബന്ധപ്പെടാമെന്നും സംഘാടകര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക