Image

അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ് : ഷീല

Published on 16 May, 2022
അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ  കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ് : ഷീല

 ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാരക്ക്  തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരാണുള്ളത്.

നയൻതാരയെക്കുറിച്ച് മലായാളികളുടെ ഏക്കാലെത്തെയും പ്രിയ നടി  ഷീല പറയുന്ന വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യ്ത പരിപാടിക്കിടയിൽ അവതാരകൻ കാർത്തിക് സൂര്യ, അതിഥിയായി എത്തിയ ഷീലയോട് ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചതിന് പിന്നാലെയായിരുന്നു ഷീലയുടെ മറുപടി.

തനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ലെങ്കിലും അഭിനന്ദിക്കാൻ തോന്നിയ നടി നയൻതാരയാണ്. എന്ത് ഭം​ഗിയാണ് കാണാനെന്നും അത്രയും ഭംഗിയുള്ള ഒരാളെ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണെന്നുമാണ് ഷീല പറയുന്നത്. നയൻതാര ആദ്യമായി അഭിനയിച്ചത് മനസ്സിനക്കരെ എന്ന സിനിമയിൽ തന്റെ കൂടെയാണ്. അതു മാത്രമല്ല, എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് ഒക്കെ ഭയങ്കര ബഹുമാനമാണ്. മാത്രമല്ല അന്നത്തെ അതേ സ്‌നേഹം ഇന്നുമുണ്ട്. പിന്നെ ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാൻ വലിയ പാടാണന്നുമാണ് ഷീല പറഞ്ഞത്.

ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം ഉയർന്ന് കേൾക്കുന്ന പേരുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഔന്നാണ് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക