Image

റൊമാന്റിക് കോമഡിയുമായി വിജയ് ദേവരകൊണ്ടയും സാമന്തയും; ഖുഷി ഫസ്റ്റ്‌ലുക്ക്

Published on 16 May, 2022
 റൊമാന്റിക് കോമഡിയുമായി വിജയ് ദേവരകൊണ്ടയും സാമന്തയും; ഖുഷി ഫസ്റ്റ്‌ലുക്ക്

 


വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രം 'ഖുഷി'യുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബര്‍ 23 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.

വിജയ് ദേവരകൊണ്ടയും സാമന്തയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. വളരെ മനോഹരമായ ഒരു ഫീല്‍ ഗുഡ് പോസ്റ്റര്‍ ആണ് പുറത്തുവന്നത്. വളരെ സന്തോഷം നിറഞ്ഞ അതിലേറെ നിറമുള്ള മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ പ്രണയമായിരിക്കും ഖുഷിയെന്ന് പോസ്റ്റര്‍ പറയുന്നു.

ജയറാം, സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണെലാ കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഹിഷാം അബ്ദുള്‍ വഹാബ് ആദ്യമായി സം?ഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് ഖുഷി.

നവീന്‍ യേര്‍നേനി, രവിശങ്കര്‍ യളമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ് ഖുഷി നിര്‍മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദിനേശ് നരസിംഹന്‍. തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഖുഷി റിലീസ് ചെയ്യും. ഡിഒപി: ജി മുരളി. മേക്കപ്പ്: ബാഷ. കോസ്റ്റ്യൂം ഡിസൈന്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്. കല: ഉത്തരകുമാര്‍, ചന്ദ്രിക. പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ 
ലക്ഷ്മിനാരായണന്‍. ഫൈറ്റ്‌സ്: പീറ്റര്‍ ഹെയ്ന്‍. എഡിറ്റര്‍: പ്രവിന്‍ പുടി. പബ്ലിസിറ്റി: ബാബ സായ്. സിഇഒ: ചെറി. വാര്‍ത്താ പ്രചരണം: ആതിര ദില്‍ജിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക