Image

ബോളിവുഡിന് ഉള്‍ക്കൊള്ളാനാവില്ല, പക്ഷേ പാന്‍ മസാലയ്ക്കാവും; മഹേഷ് ബാബുവിനെതിരെ പരിഹാസം

Published on 16 May, 2022
ബോളിവുഡിന് ഉള്‍ക്കൊള്ളാനാവില്ല, പക്ഷേ പാന്‍ മസാലയ്ക്കാവും; മഹേഷ് ബാബുവിനെതിരെ പരിഹാസം



പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് തെലുങ്ക് നടന്‍ മഹേഷ് ബാബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ബോളിവുഡിന് തന്നെ ഉള്‍ക്കൊള്ളാനാവില്ല എന്ന താരത്തിന്റെ സമീപകാല പ്രസ്താവനയുമായി കൂട്ടിച്ചേര്‍ത്താണ് പരിഹാസം ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് മഹേഷ് ബാബു പാന്‍ മസാലയുടെ പരസ്യത്തിന്റെ ഭാ?ഗമാകുന്നത്. ബോളിവുഡ് നടന്‍ ടൈ?ഗര്‍ ഷ്‌റോഫും ഇതേ പരസ്യത്തിന്റെ ഭാ?ഗമാണ്. ഈ പരസ്യമാണ് ഇപ്പോള്‍ മഹേഷ് ബാബുവിനെതിരെയുള്ള പരിഹാസമായി ഉപയോ?ഗിക്കുന്നത്. ബോളിവുഡിന് നിങ്ങളെ ഉള്‍ക്കൊള്ളാനായെന്ന് വരില്ല, പക്ഷേ പാന്‍ മസാല ബ്രാന്‍ഡിനാവും എന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന ഒരു ട്വീറ്റ് 

മറ്റുള്ള താരങ്ങള്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് പഴി കേള്‍ക്കുമ്പോള്‍ തെലുങ്ക് താരമായ മഹേഷ് ബാബുവിനേ പോലുള്ളവര്‍ക്ക് ഇത് വില്‍ക്കുന്നതിന് പ്രശ്‌നമില്ല. ഇരട്ടത്താപ്പാണിത് എന്നാണ് മറ്റൊരു ട്വീറ്റ്..

താന്‍ നിര്‍മിക്കുന്ന മേജര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് ബോളിവുഡില്‍ പോകാന്‍ താത്പര്യമില്ലെന്ന് മഹേഷ് ബാബു പറഞ്ഞത്. തെലുങ്ക് സിനിമയില്‍ ഇപ്പോള്‍ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകള്‍ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മഹേഷ് 
ബാബു പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക