Image

സസ്‌പെന്‍സ് ത്രില്ലര്‍, ജ?ഗദീഷിന്റെ വേറിട്ട വേഷം; വരുന്നൂ 'തട്ടുകട മുതല്‍ സെമിത്തേരി വരെ

Published on 16 May, 2022
 സസ്‌പെന്‍സ് ത്രില്ലര്‍, ജ?ഗദീഷിന്റെ വേറിട്ട വേഷം; വരുന്നൂ 'തട്ടുകട മുതല്‍ സെമിത്തേരി വരെ

 

ജഗദീഷ്, ശ്രേയാ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാജ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'തട്ടുകട മുതല്‍ സെമിത്തേരി വരെ'. എന്ന ചിത്രം ജൂണ്‍ 3 ന് റിലീസ് ആകുന്നു. ഓണ്‍ലൈന്‍ മൂവിസിന്റെ ബാനറില്‍ ഷമീര്‍ അലി കെ ആണ് നിര്‍മാണം.

അല്‍ക്കു, ജെന്‍സണ്‍ ആലപ്പാട്ട്, വി കെ ബൈജു, സുനില്‍ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിന്‍, ഗബ്രി ജോസ്, മന്‍സൂര്‍ വെട്ടത്തൂര്‍, രാഹുല്‍ രാധാകൃഷ്ണന്‍, തിരു, കണ്ണന്‍ സാഗര്‍, സ്നേഹ, ബിന്ദു, അനേക ചെറിയാന്‍, ശില്പ, ലാവണ്യ, ഫര്‍സാന ഫര്‍സു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന ഈ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ പശ്ചാത്തല സംഗീതം ഗോപിസുന്ദര്‍ നിര്‍വഹിച്ചിരിക്കുന്നു. ഛായ ഗ്രഹണം അനീഷ് തിരൂര്‍. ഷഫീഖ് റഹ്മാന്‍, പ്രവീണ്‍ ചമ്രവട്ടം എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്മാന്‍, മനു ചന്ദ് എന്നിവര്‍ ഈണം പകരുന്നു. വിജയ് യേശുദാസ്, അഫ്സല്‍, നജീം അര്‍ഷദ്, പ്രദീപ് പള്ളുരുത്തി, സിയാ ഉല്‍ ഹഖ്, ശുഹൈബ് ജെറിന്‍ എന്നിവരാണ് ഗായകര്‍.

ചിത്രസംയോജനം -ഷമീര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -മന്‍സൂര്‍ വെട്ടത്തൂര്‍, കലാ സംവിധാനം -സജിത്ത് മുണ്ടയാട്, ചമയം -രാജേഷ് നെന്മാറ, വസ്ത്രലങ്കാരം -സുകേഷ് താനൂര്‍, നിശ്ചല ഛായാഗ്രഹണം -ജയപ്രകാശ് അതളൂര്‍, പരസ്യകല -മനു ഡാവിഞ്ചി. വാര്‍ത്താ പ്രചരണം -ബിനു ബ്രിങ്‌ഫോര്‍ത്ത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക