നിഷാ ശാന്തിനു മേയ് 30 നു എന്‍ഫീല്‍്ഡ് യാത്രാമൊഴിയേകും

Published on 16 May, 2022
 നിഷാ ശാന്തിനു മേയ് 30 നു എന്‍ഫീല്‍്ഡ് യാത്രാമൊഴിയേകും

എന്‍ഫീല്‍ഡ് (യുകെ): പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തി (49) ന്റെ അന്ത്യോപചാര ശുശ്രുഷകള്‍ മേയ് 30 നു (തിങ്കള്‍) എന്‍ഫീല്‍ഡില്‍ നടത്തപ്പെടും.

രാവിലെ 11.30 നു എന്‍ഫീല്‍ഡ് ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആന്‍്ഡ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ കൊണ്ടുവരുന്ന മൃതദേഹം കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ചേര്‍ന്ന് ഏറ്റു വാങ്ങും. 12നു അന്ത്യോപചാര ശുശ്രൂഷകള്‍ ആരംഭിക്കും. തിരുക്കര്‍മങ്ങള്‍ക്കുശേഷം പൊതുദര്‍ശനവും ഉണ്ടായിരിക്കും. തുടര്‍ന്നു ഗ്രേറ്റ് കേംബ്രിഡ്ജ് റോഡിലുള്ള, എന്‍ഫീല്‍ഡ് ക്രിമിറ്റോറിയം ആന്‍ഡ് സിമറ്ററിയില്‍ സംസ്‌കാരം നടത്തും.


എന്‍ഫീല്‍ഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുവാനും സഹായ സഹകരണങ്ങളുമായി എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നത് ഈ വലിയ വിഷമഘട്ടത്തില്‍ കുടുംബത്തിന് ഏറെ ആശ്വാസമായി.

വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്ത് എംആര്‍ ഐ സ്‌കാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനാണ്. വിദ്യാര്‍ഥികളായ സ്‌നേഹ, ഇഗി എന്നിവര്‍ മക്കളാണ്.

അപ്പച്ചന്‍ കണ്ണഞ്ചിറ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക