Image

കുവൈറ്റില്‍ ഓപ്പണ്‍ ഹൗസ് മേയ് 18 ന്

Published on 16 May, 2022
 കുവൈറ്റില്‍ ഓപ്പണ്‍ ഹൗസ് മേയ് 18 ന്

 


കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡറുമായുള്ള പ്രതിവാര ഓപ്പണ്‍ ഹൗസ് മേയ് 18നു (ബുധന്‍) എംബസിയില്‍ നടക്കും. രാവിലെ 11 മുതല്‍ 12 വരെയാണ് സമയം. രജിസ്‌ട്രേഷന്‍ രാവിലെ 10 മുതല്‍ ആരംഭിക്കും.

കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ച പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. പരാതികള്‍ ഉള്ളവര്‍ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, കുവൈറ്റിലെ മേല്‍വിലാസം, ഫോണ്‍നന്പര്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതം amboff.kuwait@mea.gov.in ഇമെയില്‍ അയക്കണമെന്ന് എംബസി അറിയിച്ചു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക