Image

ഒരു വിഭാഗത്തിന്റെ മാത്രം വിദ്വേഷ പ്രസംഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് മല്ലികാ സുകുമാരന്‍

ജോബിന്‍സ്‌ Published on 17 May, 2022
ഒരു വിഭാഗത്തിന്റെ മാത്രം വിദ്വേഷ പ്രസംഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് മല്ലികാ സുകുമാരന്‍

വോട്ടുബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്ത് പല കാര്യങ്ങളും തീരുമാനിക്കുന്നതെന്ന് നടി മല്ലികാ സുകുമാരന്‍. എല്ലാ മതക്കാരും വിദ്വേഷ പ്രസംഗങ്ങള്‍ അടക്കം നടത്തുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് വോട്ടുബാങ്ക് മുന്നില്‍ കണ്ടാണ്. ചിലയിടങ്ങളില്‍ ഈ വിഭാഗത്തിന് കൂടുതല്‍ വോട്ടുകള്‍ ഉണ്ടെന്നുള്ളത് കൊണ്ടാണെന്നും മല്ലികാ സുകുമാരന്‍ ആരോപിച്ചു.

 പുറത്തൊക്കെ നില്‍ക്കും, അവിടെയുള്ള ആളുകള്‍ എന്നോട് ചിലതൊക്കെ ചോദിക്കാറുണ്ട്. പ്രത്യേകിച്ച് ഖത്തറിലൊക്കെ താമസിച്ചിരുന്ന സമയത്ത്. അവിടുന്ന് സുഹൃത്തുക്കളൊക്കെ ചോദിക്കും, കേരളത്തില്‍ ഇങ്ങനൊക്കെ ആളുകള്‍ പ്രസംഗിക്കുമോയെന്ന്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതൊന്നും നമ്മുടെ നേതാക്കള്‍ കേള്‍ക്കാതിരിക്കുന്നത്. അവരെന്താ അതിനെ എതിര്‍ക്കാതിരിക്കുന്നത്. ഇതൊക്കെയാണ് പ്രശ്‌നമെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

മതവിദ്വേഷം വളര്‍ത്തുന്നവരെ എന്തുകൊണ്ടാണ് ഇവിടെ അറസ്റ്റ് ചെയ്യാത്തത്. അതിപ്പോള്‍ മുസ്ലീമാവട്ടെ, ക്രിസ്ത്യാനിയാവട്ടെ, ഹിന്ദുവാകട്ടെ, ഇങ്ങനെയൊന്നും പറയരുത് എന്ന് ഒരു മതസ്ഥരോട് മാത്രം പറഞ്ഞാല്‍ പോരാ. എല്ലാവരോടും പറയണം. ഇവിടെ ഒരു ചെറിയ വേര്‍തിരിവുണ്ട്. ഒരു വിഭാഗത്തോട് മാത്രമാണ് കൂടുതലായി പറയുക. മറ്റവരോട് ഒന്നും പറയില്ല. കാരണം കുറച്ച് പോക്കറ്റുകള്‍ അവരുടെ വോട്ടുബാങ്കിന്റേതാണ്. അത് തന്നെയാണ് കാര്യം അതുകൊണ്ട് അവരോട് പറയാന്‍ പേടിയാണ്. ഈ വോട്ടിന് വേണ്ടി പലതും കണ്ണടച്ച് വിടുകയാണ്. പക്ഷേ മറുഭാഗത്ത് അക്രമം പ്രോത്സാഹിപ്പിച്ച് വിടുകയാണെന്ന് ആരും തിരിച്ചറിയുന്നില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക