Image

വൈറലായി പൂര്‍ണ്ണിമയുടെ തേപ്പ് വീഡിയോ 

ജോബിന്‍സ്‌ Published on 17 May, 2022
വൈറലായി പൂര്‍ണ്ണിമയുടെ തേപ്പ് വീഡിയോ 

മലയാളികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് ഇടവേള എടുത്ത താരം പക്ഷേ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ജീവിതത്തിലെ പ്രധാന വിശേഷങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണിമ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണം നടക്കുന്നതിന്റെ സെറ്റില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

''സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം,'' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഓകെയല്ലേ, ഓക്കെയാണ് എന്നൊക്കെ കൂടെയുള്ളവരോട് താരം പറയുന്നുമുണ്ട്. പണിക്കാരോട് ഹിന്ദിയിലും താരം സംസാരിക്കുന്നത് വീഡിയോയിലുണ്ട്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ വൈറലായ വീഡിയോയ്ക്ക് തഴെ ആദ്യമായിട്ടാണ് ഒരു തേപ്പിന് ഇത്രയും ലൈക്ക് കിട്ടുന്നത് തുടങ്ങി രസകരമായ കമന്റുകളുമായി ആരാധകര്‍ എത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക