ശാസ്താംകോട്ട
ഡി ബി കോളേജിലേക്കൊരു
ബസ് യാത്ര...
ഇന്നതൊരു ക്ലാസ്സ് മുറി.
KL 2840.
ഞാൻ പഠിക്കാൻ പോയൊരു ബസ് മുറി.
ഓണമ്പലം സാറിനെ
കേൾക്കാൻ പോയൊരു
ബസ് മുറി.
ഇന്നതൊരു കാസ്സ് മുറി.
നീലകണ്ഠൻ സാറിനെ
അറിയാൻ പോയൊരു
വ്യാകരണമുറി.
പീഠികയുടെ പൊരുളറിയാനൊരു
യാത്രാ മുറി.
ബട്രാന്റ് റസ്സിലിന്റെ
മൊഴി മുഴക്കമറിയാനൊരു
പത്മനാഭൻ സാറിന്റെ മുറി.
ആംഗലയ വ്യകരണമറിയാനൊരു
രാജ്കുമാർ സാറിന്റെ
ചിരിയെഴുതിയ മുറി
ശിംശപാവൃക്ഷ ചുവട്ടിലെ
സീതയുടെ കാവ്യമറിയുവാൻ
മഹേശ്വരിയമ്മ ടീച്ചറുടെ
ക്ലാസ്സ് മുറി....
ഓടി ഓടി പോയാ വണ്ടിയിന്നൊരു
ക്ലാസ്സു മുറി...
മൊഴിയരങ്ങു കേൾക്കാൻ
പോയവർ ഒരു പാട് പേർ ഞങ്ങളർത്ഥികൾ ...
ഇന്നാ വണ്ടിയൊരു
ക്ലാസ്സ് മുറിയാകുന്നു...
ഉണർവോടെപ്പൊഴും
ജീവിതം കാണാൻ
ഉപദേശമേകിയ
എം ആർ ടി സാറിനെ
കണ്ടറിഞ്ഞ
ഉത്സുക മുറി....
ഒരു പാട് പേർ ഇന്ന്
നവനവ അർത്ഥികൾ .
അവരീ യാത്രാ വണ്ടിയിലെ
ഇരിപ്പിടങ്ങളിൽ,
വാല്മീക നികുഞ്ജങ്ങളിൽ
മിഴി തുറന്ന്
ചെവി കൂർപ്പിക്കുമോ....???