Image

കാനിലേയ്ക്ക് മകളുടെ കൈ പിടിച്ച് ഐശ്വര്യ, ഒപ്പം അഭിഷേക് ബച്ചനും

Published on 17 May, 2022
കാനിലേയ്ക്ക് മകളുടെ കൈ പിടിച്ച് ഐശ്വര്യ, ഒപ്പം അഭിഷേക് ബച്ചനും

 

ബോളിവുഡിലെ പോലെ തന്നെ തെന്നിന്ത്യയിലും  ആരാധകരുള്ള  താരദമ്ബതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുടെ സിനിമ വിശേഷങ്ങളെക്കാള്‍   കുടുംബവിശേഷങ്ങളാണ് ചര്‍ച്ചയാവുന്നത്.

അമ്മയേയും അച്ഛനേയും പോലെ താരപുത്രി ആരാധ്യയും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്. ആഷിനോടൊപ്പം എപ്പോഴും ആരാധ്യയുണ്ടാവാറുണ്ട്. മകളുടെ കൈ പിടിച്ചാണ് ഐശ്വര്യ പൊതുവേദികളില്‍ എത്താറുള്ളത്. ഇത് പലപ്പോഴും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഇടംപിടിക്കുന്നത് ജൂനിയര്‍ ബച്ചന്റെ കുടുംബ ചിത്രവും വീഡിയോയുമാണ്. സകുടുംബമണ് ഇക്കുറി ഐശ്വര്യയും കാന്‍ ഫിലിം ഫെസ്റ്റില്‍ എത്തുന്നത്.

തിങ്കളാഴ്ചയാണ് താരകുടുംബം ഫ്രാന്‍സിലേയ്ക്ക് പറന്നിത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രം വൈറലാണ്. പതിവ് പോല തന്നെ മകള്‍ ആരാധ്യയുടെ നിയന്ത്രണം ആഷിന്റെ കയ്യില്‍ തന്നെയാണ്. മകളെ സൂക്ഷിച്ച്‌ കൊണ്ടു പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇത്രയും മുതിര്‍ന്ന മകളെ ഇനിയെങ്കിലും ഫ്രീയായി നടക്കാന്‍ അനുവദിക്കാനാണ് ആരാധകര്‍ പറയുന്നത്.

ഐശ്വര്യയെ പോലെ തന്നെ കാനിലെ നിറ സാന്നിധ്യമാണ് ആരാധ്യയും. അമ്മയുടെ കയ്യും പിടിച്ച്‌ എല്ലാവര്‍ഷവും എത്താറുണ്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക