Image

കേരള ഡിബേറ്റ് ഫോറം യുഎസ്എ, ' തൃക്കാക്കര അസംബ്ലി ഇലക്ഷന്‍, കെ.റെയില്‍, സംവാദം വെര്‍ച്ച്വല്‍, സും പ്ലാറ്റ്‌ഫോമില്‍ മേയ് 22, 2022  വൈകുന്നേരം 8 മണിക്ക് - ന്യൂയോര്‍ക്ക് സമയം.

എ.സി.ജോര്‍ജ് Published on 18 May, 2022
കേരള ഡിബേറ്റ് ഫോറം യുഎസ്എ, ' തൃക്കാക്കര അസംബ്ലി ഇലക്ഷന്‍, കെ.റെയില്‍, സംവാദം വെര്‍ച്ച്വല്‍, സും പ്ലാറ്റ്‌ഫോമില്‍ മേയ് 22, 2022  വൈകുന്നേരം 8 മണിക്ക് - ന്യൂയോര്‍ക്ക് സമയം.

ഹ്യൂസ്റ്റണ്‍: ആസന്നമായ തൃക്കാക്കര അസംബ്ലി നിയോജകമണ്ഡലത്തില്‍ വിവിധ അവകാശവാദങ്ങളുമായി,  പരസ്പരം ചെളി വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് പോര്‍ക്കളത്തില്‍ വിവിധ രാഷ്ട്രീയ മുന്നണികള്‍  കൊമ്പുകോര്‍ക്കുകയാണ്.ഭരണകക്ഷിക്കാരും എതിര്‍കക്ഷികാരും പതിവ് മാതിരി മോഹനസുന്ദര വാഗ്ദാനങ്ങള്‍ വാരിവിതറി അവിടത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍,  ചാക്കിലാക്കാന്‍ നെട്ടോട്ടമോടുന്ന ഈ സന്ദര്‍ഭത്തില്‍ അമേരിക്കന്‍ പ്രവാസിക്കും പറയാനുണ്ട് ശബ്ദിക്കാനുണ്ട്, അവര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ട്. നാട്ടില്‍ ആര് അധികാരത്തില്‍ വന്നാലും കോരന്, അതു പോലെ പ്രവാസിക്കു എന്നും കുമ്പിളില്‍ കഞ്ഞി എന്ന ഒരു അവസ്ഥയാണ്. പിന്നെ തമ്മില്‍ ഭേദം ചില തൊമ്മന്‍മാരെ  മനസ്സില്ലാമനസ്സോടെ മലയാളി തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ആ തൊമ്മന്‍മാരും, ഇവിടത്തെ ജനങ്ങളെയും പ്രവാസികളെയും പറഞ്ഞു പറ്റിച്ച് കബളിപ്പിക്കുന്നതായി അനുഭവവേദ്യം ആയിട്ടുണ്ട്. ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും അഴിമതി വഞ്ചന ജനദ്രോഹ പരിപാടികള്‍ പദ്ധതികള്‍, ധൂര്‍ത്ത്, ഖജനാവ് കട്ടുമുടിക്കല്‍,  സ്വജനപക്ഷപാതം തുടങ്ങിയ ചെയ്തികള്‍ കൊണ്ട് ജനം വീര്‍പ്പുമുട്ടുകയാണ്. വിലക്കയറ്റവും നികുതി ഭാരവും കൊണ്ട്  സാധാരണക്കാരുടെ നടുവൊടിഞ്ഞു കൊണ്ടിരിക്കുകയാണ്. കൊള്ള കൊല വഞ്ചന സ്ത്രീപീഡനം, ഗുണ്ടായിസം ക്രിമിനലുകളുടെ അഴിഞ്ഞാട്ടം ഒക്കെ കൊണ്ട് ജനം പൊറുതിമുട്ടി ഇരിക്കുകയാണ്.

ഒരു വശത്ത് രാഷ്ട്രീയക്കാരും മതങ്ങളും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ട്, തകര്‍ന്നുകൊണ്ടിരിക്കുന്ന സാമുദായിക മൈത്രി ഐക്യം,  മൗലികവാദികളുടെ ജല്പനങ്ങള്‍ അഴിഞ്ഞാട്ടം ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചിന്റെ നാടാക്കി മാറ്റുന്നതില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ മല്ലടിക്കുന്ന എല്ലാ രാഷ്ട്രീയ  പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഈ പശ്ചാത്തലത്തില്‍, അവിടെ വോട്ട് ഉണ്ടായാലും ഇല്ലെങ്കിലും, നാടുമായി പൊക്കിള്‍കൊടി ബന്ധമുള്ള ഇവിടത്തെ പ്രവാസിക്കും അഭിപ്രായങ്ങളുണ്ട്. അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്,  ഏത് സ്ഥാനാര്‍ത്ഥിക്ക് ഒപ്പമാണ്, അതു എന്തുകൊണ്ടാണ്? ആരാണ് അവിടെ ജയിക്കേണ്ടത്? ഈ കെ.റെയില്‍ പദ്ധതി ശരിക്കും വികസനം ആണോ അത് കേരളത്തില്‍ നടക്കുമോ? അതിന്റെ വരുംവരായ്കകള്‍ എന്തൊക്കെയാണ്? സ്വന്തം കീശയുടെ വികസനം  മാത്രമാണോ ഇതിന്റെ ലക്ഷ്യ? 

മേയ് 22, 2022  ഞായര്‍ വൈകുന്നേരം 8 മണിക്ക് - ന്യൂയോര്‍ക്ക് സമയം- ആണ് ഈ സും ഡിബേറ്റ് ആരംഭിക്കുക.

ഈ ഡിബേറ്റ് ഓപ്പണ്‍ ഫോറം യോഗ പരിപാടികള്‍  തല്‍സമയം ഫെയ്‌സ്ബുക്ക്, യൂട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ പത്രക്കുറിപ്പ്  എല്ലാ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതില്‍ പങ്കെടുക്കാന്‍ ഉള്ള ഒരു ക്ഷണക്കത്ത് ആയി കരുതുക. ഈ വിഷയത്തില്‍ അവരവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തുല്യ അവകാശവും തുല്യ നീതിയും കൊടുക്കാന്‍ സംഘാടകര്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും. ഇതൊരു ജനകീയ 'സും' ഡിബേറ്റ് ആയതിനാല്‍ നിങ്ങളുടെ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഡിവൈസ് ലൂടെ നിങ്ങളുടെ വീഡിയോയും ഓഡിയോയും പേരും വ്യക്തമായി ഡിസ്‌പ്ലേ ചെയ്യുന്നവരെ അഥവാ പ്രദര്‍ശിപ്പിക്കുന്നവരെ മാത്രമാണ് ഡിബേറ്റ് ഓപ്പണ്‍ ഫോറത്തില്‍  സംസാരിക്കുവാന്‍ ആവശ്യപ്പെടുകയുള്ളൂ. ഓഡിയോ മാത്രമായി വരുന്നവര്‍ക്ക്  മിക്കവാറും സംസാരിക്കാന്‍ അവസരം കിട്ടി എന്ന് വരില്ല. ക്ഷമിക്കുക. കാര്യക്ഷമതക്കു വേണ്ടിയാണത്. എന്നാല്‍ ഏതൊരാള്‍ക്കും ഫേസ്ബുക്ക് ലൈവില്‍ പോയി കാണുകയും കേള്‍ക്കുകയും ചെയ്യാവുന്നതാണ്. ഫേസ്ബുക്കില്‍     Kerala Debate Forum USA അല്ലെങ്കില്‍ Kerala Literary Forum USA സൈറ്റില്‍ കയറി ഡിബേറ്റ്, ഓപ്പണ്‍ ഫോറം ദര്‍ശിക്കാവുന്നതാണ്.


ഏവരെയും  ഈ വെര്‍ച്വല്‍ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 

ഈ (സും)  മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന്  താഴെകാണുന്ന ഐഡി, തുടര്‍ന്ന്  പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്, ഈസ്റ്റേണ്‍ സമയം 8  മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ, രാജ്യത്തെ സമയം കണക്കാക്കി വെര്‍ച്വല്‍  മീറ്റിംഗില്‍ പ്രവേശിക്കുക. 

Date: May 22, -2022   Sunday  Time: 8 PM  (Eastern Time) New York Time
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

വിവരങ്ങള്‍ക്ക് വിളിക്കുക: എ.സി.ജോര്‍ജ്: 281 741 9465  OR    832 703 5700 (whatsapp)     സണ്ണി വള്ളികളം: 847 722 7598, തോമസ് ഒലിയാന്‍കുന്നേല്‍: 713 679 9950, സജി കരിമ്പന്നൂര്‍: 813 401 4178, തോമസ് കൂവള്ളൂര്‍: 914 409 5772,  ജോര്‍ജ് പാടിയേടം: 914 419 2395      കുഞ്ഞമ്മ മാത്യു: 281 741 8522   Information Youtube Video Link below:
https://youtu.be/rUVp9YDvqnw

Join WhatsApp News
മത്തായി പാറക്കല്ല് 2022-05-18 19:25:03
കെ-റെയിൽ കേരളത്തിൽ വരും വന്നിരിക്കും. അങ്ങനെ എല്ലാം ശരിയാകും. അതൊന്നു വന്നു കിട്ടിയിട്ട് വേണം തൃക്കാക്കരയിൽ നിന്ന് കേ. റയിൽ വണ്ടികയറി കോഴിക്കോട് മിഠായി തെരുവിൽ നിന്ന് അല്പം പത്തിരി കിത്തിരി മേടിച്ച് കോഴിക്കറി കൂട്ടി അടിക്കാൻ. ഈ പറയുന്ന ഡിബേറ്റിൽ എല്ലാ പാർട്ടിക്കാരും വരുമോ? പാർട്ടി നേതാക്കൻമാർക്ക് മാത്രമാണോ സംസാരിക്കാൻ ചാൻസ്? സാധാരണക്കാരായ ഞങ്ങൾക്ക് കുറച്ച് പറയാൻ ഉണ്ടായിരുന്നു. ചാൻസ് തരുമോ? എവിടെപ്പോയാലും സംഘടന നേതാക്കന്മാരുടെ വിളയാട്ടം മാത്രം. അവരുടെ പരസ്പരമുള്ള ചൊറിയൽ പൊക്കൽ മാത്രം. ഏത് അമേരിക്കൻ സംഘടനയിൽ പോയാലും നേതാക്കന്മാരുടെ ഒറ്റയും പെട്ടയുമായ് ഫോട്ടോ എടുപ്പ്, നിരത്തി വെച്ച ഫോട്ടോ ഇടീൽ. ഇതൊക്കെ തന്നെയാണ് കാണാറ്. ഏതായാലും നിങ്ങടെ ഈ ഡിബേറ്റ് ഫോറം ആൾക്കാർ അങ്ങനെ നിരത്തിവച്ച് ഫോട്ടോ ഇവിടെ കൊടുക്കാത്തത് നന്നായി. ഇതിലെ ഒറ്റ ഭാരവാഹികളുടെ ഫോട്ടോയും കൊടുത്തിട്ടില്ല. ഇത് എഴുതിയ വ്യക്തിയുടെ ഫോട്ടോ പോലും വച്ചിട്ടില്ല. എല്ലാം വേറിട്ടുനിൽക്കുന്ന മാതിരി തോന്നുന്നു. അതിനാൽ സാധാരണക്കാരായ ഒത്തിരി ആളുകൾക്ക് ഡിബേറ്റ്ൽ പങ്കെടുത്ത രണ്ട് അക്ഷരം പറയാനുള്ള സന്ദർഭം കിട്ടുമായിരിക്കും.. കിട്ടിയത് പോരാ പോരാ പോര എന്നും പറഞ്ഞ് കരഞ്ഞു പിഴിഞ്ഞ് കാലുമാറ്റം നടത്തുന്ന കെ വി തോമസ് ടൈപ്പ് ആൾക്കാരും ഡിബേറ്റിൽ വരുമായിരിക്കും അല്ലെ? തൊഴുത്തിൽകുത്ത് കോൺഗ്രസുകാരും, അന്തം കമ്മികളും, മത തീവ്രവാദികളും, ക്രിസംകികളും എല്ലാം ഡിബേറ്റ് ചർച്ചയിലും വരുമായിരിക്കുമല്ലോ. അന്യായത്തിനും അഴിമതിക്കും ചൂട്ടുപിടിക്കുന്ന പലരെയും ചേർത്ത് ഭിത്തിയിൽ ഒട്ടിക്കേണ്ടതാണു. സംഗതി പൊടിപൊടിച്ചു നീണ്ട ഡിബേറ്റ് ആയിരിക്കുമല്ലോ? തൃക്കാക്കരയിൽ ആരായിരിക്കും ജയിക്കുക? ഏതായാലും ഡിബേറ്റ്ട്ടിൽ ഞങ്ങൾ കുറച്ചു പേര് അരയും തലയും മുറുക്കി നല്ലത് രണ്ട് പറയാൻ വരുന്നുണ്ട്. പേടിക്കണ്ട. ഡിബേറ്റ് നിയമത്തിൻറെ ഉള്ളിൽ നിന്നെ ഞങ്ങൾ സംസാരിക്കുകയുള്ളു . പക്ഷേ ഞങ്ങൾ പലരെയും പൊരിച്ച അടക്കും.
ഇത്തിക്കരപ്പക്കി ഗോപൻ 2022-05-19 21:12:07
അമേരിക്കയിൽ പൊതുവേ യുഡിഎഫ് അനുഭാവികളാണ് കൂടുതൽ. കമ്മ്യൂണിസ്റ്റ് എൽഡിഎഫ് കാർ കുറവാണ് . കാലുമാറി ജോസ് കെ മാണി കേരള കോൺഗ്രസുകാർ എൽ ഡി എഫിലേക്ക് ചെക്കറിതുകൊണ്ട് ആ കയർഓഫിൽ മാത്രം ചില എൽഡിഎഫ് കാരെ കണ്ടേക്കാം. പിന്നെ എൽഡിഎഫിന് ആയി ചില കൈരളി ടിവി ക്യാമറകാരെയും കണ്ടേക്കാം.എന്നാൽ ഹിന്ദു അമ്പലക്കാരൻ ഏതാണ്ട് 90 ശതമാനവും ബിജെപി കാരായി മാറിയിരിക്കുകയാണ് അവരുടെ മതാടിസ്ഥാനത്തിൽ നോക്കിയാൽ നാട്ടിൽ ഉള്ളവരെകാൾ കൂടുതൽ ബി ജെ പി തീവ്രവാദികൾ ആണവർ. എന്നാൽ ഇത്തരം ഡിബേറ്റ് കളിൽ ഒക്കെ പങ്കെടുക്കാൻ അവർക്കു ഒരുതരം ജാള്യതയും മടിയുമാണ്. കാരണം ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള അമേരിക്കയിൽ എല്ലാ സെക്കുലർ സുഖവും അവകാശവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അവർ.. ഇവിടത്തെ കോൺഗ്രസുകാർക്ക് എന്തൊക്കെയായാലും നാട്ടിൽ പോയി എംഎൽഎയും എംപിയും മന്ത്രിയും ഒക്കെ ആകാൻ ഒരിക്കലും സാധ്യമല്ലല്ലോ. പിന്നെ പോയി വോട്ട് ചെയ്യാൻ അർഹതയുള്ളവരും ചുരുക്കം. നാട്ടിലുള്ള മാതിരി തന്നെ അമേരിക്കയിലും കോൺഗ്രസിനുണ്ട് വിവിധ ഗ്രൂപ്പുകൾ. OINOCC, oicc, inoc, iac ,ioc എന്നിങ്ങനെ അനവധി. ഏതായാലും ഇവിടെ ഡിബേറ്റ് സംഘടിപ്പിക്കുന്ന കേരള ഡിബേറ്റ് ഫോറം എല്ലാവരെയും ഏത് ഗ്രൂപ്പിനെയും ഏതു പാർട്ടിയെയും മുഖം നോക്കാതെ ആദരപൂർവ്വം സ്വീകരിക്കും എന്നാണ് പറഞ്ഞു കേട്ടത്. അതിൽ നേതാവ് എന്നോ, അനുഭാവി എന്നോ, യൂത്ത് എന്നോ മൂത്തത് എന്നോ യാതൊരു ഭാവഭേദവും ഇല്ല എന്നാണ് പറഞ്ഞു കേട്ടത്. യാതൊരുവിധ ലജ്ജയും നാണക്കേട്, ഒന്നും നോക്കാതെ ഇടതെന്മാർക്കും, വലതെന്മാർക്കും, ബിജെപി-ആർഎസ്എസ് കാർക്കും, ട്വൻറി20, ആം ആദ്മി കാർക്കും ഡിബേറ്റ്ൽ കടന്നു വന്ന സംസാരിക്കാം എന്നാണ് സംഘാടകർ പറഞ്ഞു കേട്ടത്. അത് ഏതായാലും കാത്തിരുന്നു കാണാം. ഞാൻ ഒരു അഭിപ്രായം പറയട്ടെ അവിടെ കെ റെയിൽ വരാൻ പോകുന്നില്ല, പിന്നെ ഉമാ തോമസ് പാട്ടുംപാടി വിജയിക്കും അല്ലെങ്കിൽ നോക്കിക്കോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക