Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

Published on 18 May, 2022
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

ഡിട്രോയിറ്റ് : സെന്റ് .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു. മേയ് 8 ഞായറാഴ്ച്ച വി .കുർബാനയ്ക്ക് ശേഷം  ഇടവക വികാരി റവ . ഫാ. ജോസെഫ് ജെമി പുതുശേരിൽ, സന്നിഹിതരായിരുന്ന എല്ലാ മാതാക്കൾക്കും, വിവാഹം എന്ന കൂദാശയാൽ അമ്മമാരാകുവാൻ വിളിക്കപ്പെട്ടവർക്കും റോസാ പുഷ്പങ്ങൾ നൽകി ആദരിച്ചു. 

പാരീഷ് ഹാളിൽ വച്ചു വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. കൾച്ചറൽ കോർഡിനേറ്റർ ഏയ്ഞ്ചൽ തൈമാലിൽ സ്വാഗതം പറഞ്ഞു.  ആഷ്‌ലി ചെറുവള്ളിൽ പരിപാടികളുടെ എം.സി ആയിരുന്നു. പ്രോഗ്രാം കോർഡിനേറ്റർ അനു കണ്ണച്ചാൻപറമ്പിൽ കൃതജ്ഞത അറിയിച്ചു . കൈക്കാരന്മാരായ തോമസ് ഇലക്കാട്ട്, ഫിലിപ്പ് ചിറയിൽമ്യാലിൽ എന്നിവരോടൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങളും   ആഘോഷങ്ങൾക്ക്   നേതൃത്വം നൽകി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക