Image

വിക്ര'മില്‍ സൂര്യയും; സ്ഥിരീകരിച്ച് ലോകേഷ് കനകരാജ്

Published on 18 May, 2022
 വിക്ര'മില്‍ സൂര്യയും; സ്ഥിരീകരിച്ച് ലോകേഷ് കനകരാജ്
കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തില്‍ സൂര്യയും. സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയപ്പോള്‍ സൂര്യ അഭിനയിക്കുന്നുവെന്ന സൂചനകളുണ്ടായിരുന്നു. അതിഥി വേഷത്തിലാണ് സൂര്യയെത്തുന്നത്. കമല്‍ ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, ആന്‍ഡ്രിയ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിലെത്തുന്നത് ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് സം?ഗീത സംവിധാനവും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു. 24 മില്യണ്‍ കാഴ്ചക്കാരുമായി ട്രെയിലര്‍ ഇതിനോടകം യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്തു. സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഓ ടി ടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഫ്ലാഷ് ബാക് കഥയ്ക്കായി കമല്‍ ഹാസന്‍ മുപ്പതു വയസ്സുകാരനായി എത്തുന്ന രംഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ഡിസ്നി. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക