Image

സുഹൃത്താക്കാനോ വീട്ടിലേക്ക് ക്ഷണിക്കാനോ യോഗ്യരായ ആരും ബോളിവുഡിലില്ല';കങ്കണ

Published on 18 May, 2022
 സുഹൃത്താക്കാനോ വീട്ടിലേക്ക് ക്ഷണിക്കാനോ യോഗ്യരായ ആരും ബോളിവുഡിലില്ല';കങ്കണ
തന്റെ സുഹൃത്താക്കാന്‍ യോഗ്യതയുള്ള ഒരു താരവും ബോളിവുഡില്‍ ഇല്ലെന്ന് നടി കങ്കണ റണാവത്. ബോളിവുഡില്‍ നിന്നുള്ള ആരേയും വീട്ടിലേക്ക് ക്ഷണിക്കാന്‍ പറ്റില്ലെന്നും കങ്കണ വ്യക്തമാക്കി. ഒരു യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം വീട്ടിലേക്ക് ക്ഷണിക്കാന്‍ സാധ്യതയുള്ള മൂന്നു താരങ്ങളുടെ പേര് പറയാന്‍ അവതാരകന്‍ ആവശ്യപ്പെടുകയായിരുന്നു. അതിന് കങ്കണ നല്‍കിയ ഉത്തരം ഇങ്ങനെയാണ്..'ബോളിവുഡില്‍ നിന്നുള്ള ആരും അതിന് അര്‍ഹരല്ല. അവരെ പുറത്തുവെച്ചു കാണാന്‍ കൊള്ളാം. പക്ഷേ അവരെ വീട്ടിലേക്ക് ക്ഷണിക്കരുത്.' ബോളിവുഡില്‍ ഒരു സുഹൃത്തും ഇല്ലേ എന്ന ചോദ്യത്തിന് അവിടെയുള്ളവര്‍ക്ക് തന്റെ സുഹൃത്താകാന്‍ യോഗ്യതയില്ലെന്നായിരുന്നു കങ്കണയുടെ മറുപടി. ബോളിവുഡ് താരങ്ങള്‍ പരസ്പരം പിന്തുണയ്ക്കുമ്പോഴും തന്റെ സിനിമകളെ അവഗണിക്കുകയാണെന്ന് വ്യക്തമാക്കി കങ്കണ നേരത്തെ രംഗത്തെത്തിയിരുന്നു. അക്ഷയ് കുമാറിന്റേയും അജയ് ദേവ്ഗണിന്റേയും പേര് പരാമര്‍ശിച്ചായിരുന്നു താരത്തിന്റെ വിമര്‍ശനം. അക്ഷയ് കുമാര്‍ തന്നെ വിളിക്കുമെന്നും ആരും കേള്‍ക്കാതെ തലൈവി സിനിമ ഇഷ്ടമായെന്നും പറയും. പക്ഷേ സിനിമയുടെ ട്രെയ്ലര്‍ ട്വീറ്റ് ചെയ്യുക പോലുമില്ലെന്നും കങ്കണ പറഞ്ഞിരുന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക