മേരി ആന്റണി റോയ്സ്റ്റണ്‍ ടൗണ്‍ മേയര്‍

Published on 18 May, 2022
 മേരി ആന്റണി റോയ്സ്റ്റണ്‍ ടൗണ്‍ മേയര്‍

 

ലണ്ടന്‍: റോയ്സ്റ്റണ്‍ ടൗണ്‍ മേയറായി മലയാളിയായ മേരി ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച റോയ്സ്റ്റണ്‍ ടൗണ്‍ കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ടൗണ്‍ പാര്‍ട്ടി കൗണ്‍ലിര്‍ കൂടിയായ മേരി ആന്റണി റോയ്സ്റ്റണ്‍ ടൗണിന്റെ ചരിത്രത്തില്‍ ആദ്യത്തെ ഏഷ്യന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

നിലവിലുള്ള എല്ലാ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഏകകണ്ഠമായിരുന്നു വോട്ടെടുപ്പ്.

'റോയിസ്റ്റണ്‍ ടൗണ്‍ പാര്‍ട്ടിയും മറ്റു കൗണ്‍സിലര്‍മാരും എന്നെ മേയറായി നാമനിര്‍ദ്ദേശം ചെയ്തതിനാല്‍ എനിക്ക് ബഹുമാനവും അംഗീകാരവും തോന്നുന്നു. റോയ്സ്റ്റണിലെ ജനങ്ങളെ അവരുടെ മേയറായി സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സഹകരണവും സന്നദ്ധതയും എനിക്ക് ആത്മവിശ്വാസം നല്‍കുന്നു' - മേരി ആന്റണി പറഞ്ഞു.

'ഗതാഗതം എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതും മെഡിക്കല്‍ സേവനം മെച്ചപ്പെടുത്തുന്നതും എനിക്ക് മുന്‍ഗണന നല്‍കും. മേയര്‍ എന്ന നിലയില്‍ RTP ന് അനുസൃതമായി ഞാന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുകയും ചെയ്യും.' മേരി ആന്റണി കൂട്ടിചേര്‍ത്തു.

കൊച്ചി പെരുന്പടം സ്വദേശിയായ മേരി ആന്റണി വളര്‍ന്നതെല്ലാം മുംബൈയിലായിരുന്നു. യുകെയിലേക്ക് കുടിയേറുന്നതിനു മുന്പ് മുംബൈയിലും ബറോഡയിലും ടീച്ചറായും. രണ്ടു വര്‍ഷം കേരളത്തിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പലായും ജോലി ചെയ്തിട്ടുണ്ട്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക