Image

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ദിവ്യ കാരുണ്യ സ്വീകരണം

Published on 18 May, 2022
 മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ദിവ്യ കാരുണ്യ സ്വീകരണം

 

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ഈ വര്‍ഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂണ്‍ അഞ്ചിനു (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടത്തുന്നു.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യ കാര്‍മികനായ തിരുക്കര്‍മങ്ങളില്‍ ഫാ. ജെയിംസ് അരിച്ചിറ, ഫാ. ജോസ് ചിറയില്‍ പുത്തന്‍പുര എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ഇടവക വികാരി ഫാ. പ്രിന്‍സ് തൈപുരയിടത്തിലിന്റെയും കൈക്കാരന്മാരായ ജോണ്‍ തൊമ്മന്‍ നെടുംതുരുത്തിയില്‍, ആശിഷ് സിറിയക് വയലില്‍ മറ്റു പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

ഭക്തി നിര്‍ഭരമായ തിരുക്കര്‍മങ്ങള്‍ക്കുശേഷം സ്പ്രിംഗ്വെയില്‍ ടൗണ്‍ ഹാളില്‍ നവ ദിവ്യ കാരുണ്യ സ്വീകരണാര്‍ഥികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ നേതൃത്വത്തില്‍ ആഘോഷ പൂര്‍വമായ സ്വീകരണവും കലാപരിപാടികളും മെല്‍ വോയിസ് ടീമിന്റെ ഗാനമേളയും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.


ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുവാന്‍ കാത്തിരിക്കുന്ന ആരോണ്‍ സ്റ്റീഫന്‍ കടുതോടില്‍, ഐഡന്‍ ജോയ്സ് കാഞ്ഞിരത്തിങ്കല്‍, ഐശ്വര്യ മേരി എബ്രഹാം ചക്കാലയില്‍, അലന്‍ എബ്രഹാം കുരീക്കോട്ടില്‍, അലോണ സിറിള്‍ മൂലക്കാട്ട്, ഏമി ഷാജന്‍ ഇടയഞ്ചാലില്‍, ഹന്നാ മേരി മണലേല്‍, ഹന്നാ സനീഷ് പാലക്കാട്ട്, ഇസബെല്‍ സോളമന്‍ പാലക്കാട്ട്, ജെനിക ജസ്റ്റിന്‍ ജോസ് തുമ്പില്‍, ലിയാന സിജോ തോമസ് ചാലയില്‍, ലിയാ ജോര്‍ജ് പൗവത്തില്‍, ഓസ്‌കാര്‍ ജോസ് ഉറവക്കുഴിയില്‍ എന്നിവര്‍ക്ക് മതാധ്യാപകരായ ലിസി ആന്റണി പ്ലാക്കൂട്ടത്തില്‍, സ്മിത ജോസ് ചക്കാലയില്‍ എന്നിവര്‍ എല്ലാവിധ മാര്‍ഗ നിര്‍ദ്ദേശവും വിശ്വാസ പരിശീലനവും നടത്തി വരുന്നു.

സോളമന്‍ പാലക്കാട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക