യുഎഇ എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സി പുതുക്കല്‍ സേവനം താത്കാലികമായി നിര്‍ത്തിവച്ചു

Published on 18 May, 2022
 യുഎഇ എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സി പുതുക്കല്‍ സേവനം താത്കാലികമായി നിര്‍ത്തിവച്ചു
അബുദാബി: ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങള്‍ മേയ് 16 മുതല്‍ പുറപ്പെടുവിക്കുന്നതും പുതുക്കുന്നതും ദുബായ് ഒഴികെയുള്ള എല്ലാ വിഭാഗം താമസക്കാര്‍ക്കും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നാല്‍ റെസിഡന്‍സിയും ഐഡിയും നല്‍കുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യര്‍ഥനകളിലോ ഏകീകൃത ഫോം സേവനങ്ങള്‍ ഉപയോഗിക്കാമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. നിലവില്‍ പ്രത്യേക ഐഡി അഭ്യര്‍ഥന പ്രോസസ് ചെയ്യുന്നവര്‍ക്കു മാത്രമേ പ്രത്യേക റെസിഡന്‍സി സേവനങ്ങള്‍ (ഇഷ്യു/പുതുക്കല്‍) ലഭ്യമാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കി, സേവനങ്ങള്‍ പരിമിത കാലത്തേക്ക് അക്കൗണ്ടില്‍ നിലനില്‍ക്കുമെന്നും സൂചിപ്പിച്ചു. 2022 ഏപ്രില്‍ 11 മുതല്‍ യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് താമസ സ്റ്റിക്കര്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നല്‍കുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡ് ഇപ്പോള്‍ അവരുടെ താമസ രേഖ തെളിയിക്കുന്നതിനുള്ള ഒരു ബദലായി പ്രവര്‍ത്തിക്കുന്നു. പുതിയ അഭ്യര്‍ഥന പ്രകാരം ഐഡന്റിറ്റി കാര്‍ഡിന്റെ ഇലക്ട്രോണിക് കോപ്പി നേടാനുള്ള സാധ്യത സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ടെന്നും അതോറിറ്റി സൂചിപ്പിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക