നഴ്‌സസ് ഡേ ദിനാഘോഷം 'സ്പര്‍ശം-2022' മേയ് 21 ന്

Published on 18 May, 2022
 നഴ്‌സസ് ഡേ ദിനാഘോഷം 'സ്പര്‍ശം-2022' മേയ് 21 ന്

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്‌സ് മെഡിക്കല്‍ ഫോറം കുവൈറ്റ് 'സ്പര്‍ശം -2022' എന്ന പേരില്‍ നഴ്‌സസ് ഡേ ദിനാഘോഷം സംഘടിപ്പിക്കുന്നു

മേയ് 21 നു (ശനി) വൈകുന്നേരം അഞ്ചിനു അബാസിയ ഓക്‌സ്‌ഫോര്‍ഡ് പാകിസ്ഥാനി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

ആഘോഷങ്ങളോടനുബന്ധിച്ചു കുവൈറ്റ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന KMF മെമ്പേഴ്‌സിനുള്ള യാത്രയയപ്പും ഒപ്പം വിവിധ കല സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങും ആരോഗ്യമേഖലയില്‍ ഉള്‍പ്പെടുന്ന വിവിധ കലാപ്രതിഭകളുടെ കലാ പരിപാടികളും കേരളത്തിന്റെ തനത് കലയായ കളരിപ്പയറ്റ്, കലാസദന്‍ ഗാനമേള ഗ്രൂപ്പ്-കുവൈറ്റ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടിയുടെ ഭാഗമായിരിക്കും. പരിപാടിയിലേക്ക് കുവൈറ്റിലുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക