Image

ഡിട്രോയിറ്റ് സെന്റ്  മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O) Published on 18 May, 2022
ഡിട്രോയിറ്റ് സെന്റ്  മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

ഡിട്രോയിറ്റ്:   മേയ് 8 ഞായറാഴ്ച്ച വി. കുർബ്ബാനയ്ക്ക് ശേഷം ഡിട്രോയിറ്റ് സെന്റ്  മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു .  ഇടവക വികാരി റെവ. ഫാ. ജോസെഫ് ജെമി പുതുശ്ശേരിൽ, സന്നിഹിതരായിരുന്ന അമ്മമാർക്കും, വിവാഹം എന്ന കൂദാശയാൽ അമ്മമാരാകുവാൻ വിളിക്കപ്പെട്ടവർക്കും റോസാ പൂവ് നൽകി ആദരിച്ചു. 

പാരീഷ് ഹാളിൽ വച്ചു വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .കൾച്ചറൽ കോർഡിനേറ്റർ ഏയ്ഞ്ചൽ തൈമാലിൽ സ്വാഗതം ആശംസിച്ചു, ആഷ്‌ലി ചെറുവള്ളിൽ പരിപാടികളുടെ എം.സി ആയിരുന്നു, പ്രോഗ്രാം കോർഡിനേറ്റർ അനു കണ്ണച്ചാൻപറമ്പിൽ കൃതജ്ഞതആശംസിച്ചു. കൈക്കാരന്മാരായ തോമസ് ഇലക്കാട്ട്, ഫിലിപ്പ് ചിറയിൽമ്യാലിൽ എന്നിവരോടൊപ്പം പാരീഷ് കൗൺസിൽ അംഗംങ്ങൾ മദേഴ്‌സ് ഡേ ആഘോഷങ്ങളുടെ വിജയത്തിനായി നേതൃത്വം നൽകി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക