Image

കുടിയേറ്റക്കാരുടെ ഒഴുക്ക് കുറയുന്നില്ലെന്ന് മയോർകാസ്

Published on 18 May, 2022
കുടിയേറ്റക്കാരുടെ ഒഴുക്ക് കുറയുന്നില്ലെന്ന് മയോർകാസ്

യുഎസ്-മെക്സിക്കോ അതിർത്തിയിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ ഒഴുക്ക് നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കാര്യമായ കുറവൊന്നും ഏജൻസി കണ്ടിട്ടില്ലെന്ന്  ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി അലജാൻഡ്രോ മയോർകാസ് ചൊവ്വാഴ്ച സമ്മതിച്ചു.ഏഴു ദിവസം ശരാശരി 7,500-ലധികം ആളുകളാണ് ഇവിടെ എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 ട്രംപിന്റെ കാലഘട്ടത്തിൽ കോവിഡ് മഹാമാരി മൂലം ഏർപ്പെടുത്തിയ ടൈറ്റിൽ 42 എന്ന പേരിലെ നിയന്ത്രണം ഈ മാസം നീക്കിയാൽ തെക്കൻ അതിർത്തിയിൽ കുടിയേറ്റക്കാരുടെ കുതിപ്പ് വർദ്ധിക്കും.ഇത് നേരിടാൻ  തയ്യാറെടുക്കാൻ തന്റെ ഏജൻസി മെക്സിക്കോയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
യുഎസ്-മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റക്കാരെ പിന്തിരിപ്പിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന പൊതുജനാരോഗ്യ അതോറിറ്റിയുടെ നിയന്ത്രണം മെയ് 23 ന് അവസാനിക്കും.
"പല രാജ്യങ്ങളുമായും മൈഗ്രേഷൻ കരാറുകൾ ഉണ്ടാക്കാൻ ഡിഎച്ച്എസ് പ്രവർത്തിക്കുന്നു, എന്നിരുന്നാലും ആ ക്രമീകരണങ്ങൾ രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടാം", മയോർകാസ് വ്യക്തമാക്കി.
കോസ്റ്റാറിക്കയുമായും പനാമയുമായും യുഎസ് ഇതിനകം കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
'വേഗത്തിലുള്ള നീക്കം' എന്നറിയപ്പെടുന്ന ഫാസ്റ്റ് ട്രാക്ക് നാടുകടത്തൽ നടപടിക്രമം വിപുലീകരിക്കുന്നതിനുള്ള പദ്ധതികൾ ഡിഎച്ച്എസ് മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ ജഡ്ജിയുടെ മുമ്പാകെ  ഹിയറിംഗ് കൂടാതെ ഒരു വ്യക്തിയെ നീക്കം ചെയ്യാൻ ഇമിഗ്രേഷൻ അധികാരികളെ അനുവദിക്കുന്നതാണ് ഈ നയം. വേഗത്തിലുള്ള നീക്കം ഉൾപ്പെടെ നാടുകടത്തലിന് വിധേയരായ ആളുകൾക്ക് അഞ്ച് വർഷത്തേക്ക് യുഎസിൽ പ്രവേശിക്കുന്നതിൽ നിന്ന് പൊതുവെ വിലക്കുണ്ട്.
ഇളവിന് അർഹതയുണ്ടെങ്കിൽ ഒരാൾക്ക് അമേരിക്കയിൽ തന്നെ തുടരാം എന്നതാണ് വസ്തുത. അതാണ് നിയമം അനുശാസിക്കുന്നത്. ഒരാൾക്ക് കഴിയുന്നില്ലെങ്കിൽ, അയാളെ  കഴിയുന്നത്ര വേഗത്തിൽ നീക്കം ചെയ്യുകയും ചെയ്യുന്നു. അതാണ് രാജ്യം പിന്തുടരുന്ന മാതൃകയെന്നും മയോർകാസ് പറഞ്ഞു. പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് ബൈഡൻ ഭരണകൂടം രാജ്യങ്ങളുമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക