Image

ഉപാസന(കവിത:സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 19 May, 2022
ഉപാസന(കവിത:സുധീര്‍ പണിക്കവീട്ടില്‍)

 
അക്ഷരക്കൊയ്ത്തു എന്ന എന്റെ കവിതാസമാഹാരത്തില്‍ നിന്നു ഒരു കവിത

 

കവിത വഴങ്ങുന്നു' നിങ്ങള്‍ക്കു പിന്നെന്തെയീ -
വരദാനത്തെ കൈവിട്ടിത്രയും കാലം, കഷ്ടം!
ചോദിച്ചു നാലഞ്ചുപേര്‍, കവിതാപ്രിയര്‍
ഉള്ളില്‍ കള്ളമില്ലാത്തോര്‍, കളിതോഴരെപോലുള്ളവര്‍

ചിന്തിച്ചും, മൗനം പൂണ്ടും കവിയുത്തരം നല്‍കി
ശ്രദ്ധിക്കാം, നമുക്കതു എന്താണെന്നറിയുവാന്‍.

മാണ്‍പെഴും ആണ്‍കുയില്‍ പാടുന്ന പാട്ടിലും
മാമ്പൂമണമുള്ള കാറ്റിനീണത്തിലും
തെങ്ങോലചായുന്ന കായല്‍വിരിപ്പിലും
പുഞ്ചിരിക്കുന്നൊരു പെണ്ണിന്റെകണ്ണിലും
വര്‍ഷമേഘത്തിലും ശിശിരകുളിരിലും
വസന്തോത്‌സവത്തിലും എല്ലാ 'ുതുവിലും
അന്തിച്ചുവപ്പില്‍ വിരഹം തുടിക്കുന്ന
ചക്രവാകങ്ങള്‍തന്‍ ശോകഗാനത്തിലും

മാര്‍ഗ്ഗഴിതിങ്കളൊഴുക്കുന്ന ദുഗ്ദം
നുണയുന്ന രാവിന്റെ ഉള്‍പ്പുളകത്തിലും 
ഗ്രാമതുളസികള്‍ കീര്‍ത്തനം പാടിയുണര്‍ത്തുന്ന
പുലരിതന്‍ കുങ്കുമചോപ്പിലും
പുള്ളവന്‍ പാടുന്ന നാവോറിലും-നിലം
പൂട്ടുന്ന കര്‍ഷകന്‍ പാടുന്ന പാട്ടിലും
ആതിരാലാവിന്‍ കുളിര്‍മ്മ പുണര്‍ന്നൊരു
കൗമാര മോഹതുടിപ്പിന്‍ തരിപ്പിലും
കണ്ടു ഞാന്‍ കവിതയെ, ഭാവാക്ഷരങ്ങളെന്‍
തൂലിക തുമ്പിലുതിര്‍ത്തുന്ന ദേവിയെ


പുല്‍ക്കൊടി  തുമ്പിലുരുകാതുരുകുന്ന
മഞ്ഞിന്‍കണത്തിന്റെ ദുഃഭാവങ്ങളില്‍
വ്രുശ്ചികമഞ്ഞു നനച്ചീറനാക്കിയ
മണ്ണിന്റെ സ്‌നേഹനിശ്വാസഗന്ധങ്ങളില്‍
പൊന്നിന്‍വളയിട്ട കൈകളൊരിക്കലൊരു-ക
ന്മാദ കര്‍പ്പൂര ത്താലമുഴിഞ്ഞതില്‍
ചന്ദനകുളിരുള്ള സംക്രമസന്ധ്യയില്‍
കസവില്‍പ്പൊതിഞ്ഞു വരുന്ന പെണ്‍കുട്ടിയില്‍
കൈകുമ്പിളില്‍ നിന്നെടുത്തവള്‍ നീട്ടുന്ന
പുവ്വില്‍, പ്രസാദത്തില്‍ പിന്നയാ നോട്ടത്തില്‍
മാമരകൊമ്പിലിരുന്നു വിരുന്നു
വിളിക്കുന്ന കാക്കയില്‍ കുറുകുന്ന പ്രാക്കളില്‍
മുത്തശ്ശി നല്‍കിയ സ്‌നേഹ വാത്സല്യങ്ങളില്‍
അ'ന്റെ ശബ്ദത്തില്‍ കേട്ട കവിതയില്‍

കണ്ടു ഞാന്‍ കവിതയെ,ഭാവാക്ഷരങ്ങളെന്‍
തൂലിക തുമ്പിലുതിര്‍ത്തുന്ന ദേവിയെ
അന്നുതൊട്ടെ വരദായിനിയായെന്റെ
ഉള്ളിലെ കോവിലില്‍ വാഴുന്നു ദേവത
കുത്തികുറിച്ചു ഞാന്‍ പുസ്തകതാളിലെന്‍
കാവ്യശകലങ്ങള്‍ നിത്യവുമെന്നപോല്‍
കാവ്യനുഭൂതിയില്‍ പൂണ്ടു പൂണ്ടങ്ങനെ
കാവ്യാംഗനയെ പ്രണയിച്ചിരുന്നു ഞാന്‍
വാനിന്റെ കണ്ണില്‍ പെടാതെ മയില്‍പീലി
പുസ്തകതാളില്‍ ഒളിപ്പിച്ചിടുന്നപോല്‍
കുത്തികുറിച്ച കവിതകളൊക്കെയും
പുസ്തക താളില്‍ മറച്ചുപിടിച്ചു ഞാന്‍

ശുഭം
.

Join WhatsApp News
Lakshmy Nair 2022-05-19 23:35:52
Beautiful poem, Sudheer. Congratulations ❤️🌹
Sudhir Panikkaveetil 2022-05-20 14:03:42
വളരെ നന്ദി ശ്രീമതി ലക്ഷ്മി നായർ.
Sunil 2022-05-20 17:06:51
ചങ്ങമ്പുഴകും വൈലോപിള്ളിക്കും ശേഷം ഇത്ര മനോഹരമായ കവിത ഞാൻ വായിച്ചിട്ടില്ല
ജയദേവ് 2022-05-21 01:37:34
വ്യത്യസ്തമായ കവിതകൾ ഉൾക്കൊള്ളുന്ന കാവ്യ സമാഹാരം അക്ഷരക്കൊയ്യ്ത്ത് .... ഈ കാര്യദളങ്ങളുടെ ഭംഗിയും സുഗന്ധവും ചിരകാലം നിറഞ്ഞു നിൽക്കട്ടെ. ആശംസകൾ.
Easow Mathew 2022-05-21 01:55:54
Congratulations, Sri. Sudhir Panickaveettil for this beautiful poem.
Sudhir Panikkaveetil 2022-05-22 00:18:31
കവിത വായിച്ച് അഭിപ്രായങ്ങൾ എഴുതിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക