Image

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ക്നാനായ ചരിത്ര ക്ലാസ്  നടന്നു

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O) Published on 19 May, 2022
ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ക്നാനായ ചരിത്ര ക്ലാസ്  നടന്നു


 ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ക്നാനായ ചരിത്ര ക്ലാസ്  നടന്നു. മേയ് 8 ഞായറാഴ്ച്ച വി .കുർബ്ബാനയ്ക്ക് ശേഷം ഡിട്രോയിറ്റ് സെ.മേരീസ്   ഇടവകയിൽ ക്നാനായ സമുദായത്തിന്റെ ചരിത്രത്തെ കുറിച്ചു ഇടവകാംഗമായ സ്റ്റീഫൻ പാറയിൽ സൺഡേ സ്‌കൂൾവിദ്യാർത്ഥികളെയും ഇടവകാംഗങ്ങളെയും ഉൾപ്പെടുത്തി ക്‌ളാസ്സ് നടത്തി. സഭയുടെ തുടക്കവും വളർച്ചയും ബന്ധപ്പെടുത്തി നടന്ന  ക്നാനായ ചരിത്രത്തെ കുറിച്ചുള്ള ക്‌ളാസ്സ് ഏവർക്കും അറിവേകുന്നതായി. 

ഡിട്രോയിറ്റ് പബ്ലിക് സ്കൂളിൽ അധ്യാപകനായ സ്റ്റീഫൻ പാറയിൽ (MA MPhil (India), MAT(Master of Arts in Teaching, USA)  ഡിട്രോയിറ്റ് ക്നാനായകത്തോലിക്ക ഇടവകയിൽ സൺ‌ഡേ സ്‌കൂൾ അധ്യാപകനായും ശുശ്രൂഷ ചെയ്തു വരുന്നു. അമേരിക്കയിൽ വരുന്നതിനു മുമ്പ് സ്റ്റീഫൻ പാറയിൽ ഇന്ത്യൻ പാർലമെന്റിൽ സേവനം അനുഷ്ഠിച്ചി രുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക