Image

നിറം മങ്ങിയ പകലുകൾ: കവിത, മിനി സുരേഷ്

Published on 19 May, 2022
നിറം മങ്ങിയ പകലുകൾ: കവിത, മിനി സുരേഷ്
 
 
നിശ്ശബ്ദമായി വിട ചൊല്ലാനൊരുങ്ങും
നിറം മങ്ങിയ പകലിൻ നെഞ്ചിലുലയും
നനഞ്ഞ കഞ്ചുകത്തിൽ മുഖം ചേർക്കുന്നു സന്ധ്യ.
 
 നിഴലുകളലയുന്ന നിശയുടെ ശ്മശാനങ്ങളിൽ
നിസ്സഹായരായി വിതുമ്പുന്നു നിനവുകൾ
നൊമ്പരമെഴുതിയ അതിജീവന ഞരമ്പുകളിൽ
നൊന്തു പിടയും സ്മരണകളിൽ
നിശ്വാസങ്ങൾക്കുത്തരമായെന്നും
നിഷ്കാമമന്ത്രം വിടരണമെന്നുമാത്മാവിൽ
 
നിഴൽക്കൂത്തിൻ തിരിതെളിയിക്കും
നടന വൈഭവങ്ങളാൽ നവ്യഭാവങ്ങളൊരുക്കി
നിശ്ചലരാക്കിയ മർത്ത്യജന്മങ്ങളിനിയും
നിയതിയുടെ ആകാശച്ചെരുവുകളിൽ
നാളെയുടെ സൂര്യനെത്തേടി യാത്ര തുടരുന്നു.
Join WhatsApp News
Sunish Acharya 2022-05-19 13:12:31
നിറം മങ്ങിയ പകലുകൾ എന്ന ഈ കവിതയുടെ വരികൾ അതിമനോഹരമാണ്. മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് വരികൾക്കിടയിൽ ഒളിച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ പ്രിയ കവയിത്രിക്ക്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക