നവ്‌ജ്യോത് സിദ്ധുവിനു ഒരു വർഷം തടവ് ശിക്ഷ 

രശ്മി സുരേഷ്  Published on 19 May, 2022
നവ്‌ജ്യോത് സിദ്ധുവിനു ഒരു വർഷം തടവ് ശിക്ഷ 

 

 

പഞ്ചാബിൽ കോൺഗ്രസ് പാർട്ടി സംസ്‌ഥാന അധ്യക്ഷനും ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിംഗ് സിദ്ധുവിനെ സുപ്രീം കോടതി ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. മുപ്പതു വർഷം മുൻപ് ഗതാഗത തർക്കത്തിൽ തെരുവിൽ കലഹമുണ്ടാക്കിയതിനാണ് ശിക്ഷ.

ശിക്ഷ ഏറ്റുവാങ്ങുന്നുവെന്നു സിദ്ധു ട്വീറ്റ് ചെയ്തു. ഈ കേസിൽ 2018 മേയിൽ കോടതി 1,000 രൂപ പിഴ മാത്രം ചുമത്തി സിദ്ധുവിനെ വിട്ടതാണ്. എന്നാൽ സിദ്ധുവിന്റെ അക്രമപരമായ പെരുമാറ്റത്തിൽ പരുക്കേറ്റ 65 വയസുണ്ടായിരുന്ന ആളുടെ കുടുംബം നൽകിയ  അപ്പീലിൽ കോടതി ജില്ല ശിക്ഷ വിധിക്കയായിരുന്നു. 

പ്രോസിക്യൂഷന്റെ കേസ് ഇതാണ്: സിദ്ധുവും സന്ധുവും 1988 ഡിസംബർ 27നു പട്യാലയിലെ ഷെറൻവാല ഗേറ്റ് ക്രോസിംഗിനു സമീപം റോഡിനു നടുവിലായി പാർക്ക് ചെയ്ത ജിപ്‌സി കാറിൽ ഇരിക്കയായിരുന്നു. മറ്റൊരു കാറിൽ വന്ന ഗുർണാം സിംഗ് എന്നയാൾ അവരോടു റോഡിനു നടുവിൽ നിന്നു  കാർ മാറ്റാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നുണ്ടായ തർക്കത്തിൽ സിദ്ധു അക്രമാസക്തനായി. 

ഗുർണാം സിംഗ് പിന്നീട് ഹൃദയാഘാതത്തിൽ മരിച്ചു. എന്നാൽ 65കാരനെ സിദ്ധു അടിച്ചെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു. 

കൊലക്കേസ് ചാർജ് ചെയ്‌തെങ്കിലും 1999 ൽ പിഴ മാത്രം അടിച്ചു കോടതി സിദ്ധുവിനെ വിട്ടു. ഗുർണാം സിംഗിന്റെ കുടുംബം നൽകിയ അപ്പീലിൽ ജസ്റ്റിസ് എ എം ഖൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ജയിൽ ശിക്ഷ നൽകിയത്. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക