തനിക്ക് കൂടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. ജിഞ്ചര്‍ മീഡിയക്ക് നല്കിയ ഐ ഹാവ്, ഐ നെവര്‍ ഹാവ് എന്ന സെക്ഷനിലാണ് നടി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൂടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്നതായിരുന്നു അവതാരകന്റെ ചോദ്യം. അതിനു ഉണ്ടെന്നാണ് മംമ്ത നല്കിയ മറുപടി. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു നടി പറഞ്ഞത്.
കുറച്ചുനാളുകള്‍ക്ക് മുമ്പ് മംമ്ത മോഹന്‍ദാസ് ക്ലബ് എഫ്. എമ്മിന് നല്കിയ അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. സ്ത്രീകള്‍ എത്ര കാലം ഇരവാദം പറഞ്ഞു നടക്കുമെന്നായിരുന്നു അന്ന് മംമ്ത നടത്തിയ പരാമര്‍ശം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നടിക്ക് നേരെ ഉയര്‍ന്നു വന്നിരുന്നു.