പുട്ടിന്റെ പുത്രിക്കു കാമുകൻ 'സിലെൻസ്‌കി' 

Published on 19 May, 2022
പുട്ടിന്റെ പുത്രിക്കു കാമുകൻ 'സിലെൻസ്‌കി' റഷ്യൻ പ്രസിഡന്റ് വ്ലദീമിർ പുട്ടിന്റെ പുത്രി കാതറീന ടികോനോവയുടെ കാമുകൻ സിലെൻസ്‌കി. യുക്രൈൻ പ്രസിഡന്റ്റിന്റെ പേരുള്ള ബാലെ നർത്തകൻ ജീവിക്കുന്നത് ജർമനിയിൽ.

എന്നാൽ പുട്ടിൻ യുക്രൈൻ ആക്രമിച്ചതിന്റെ പേരിൽ കാതറീനയ്ക്കു മേൽ പാശ്ചാത്യ ലോകം ഏർപ്പെടുത്തിയ ഉപരോധം മൂലം അവർക്കു മോസ്കോയിൽ നിന്നു  മ്യൂണിക്കിലേക്കു പറന്നു സിലെൻസ്‌കിയോടൊപ്പം കഴിയാൻ പറ്റാത്ത അവസ്ഥയാണെന്നു 'ഡെയിലി മെയിൽ' റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം യാത്രകളിൽ റഷ്യൻ ചാര വകുപ്പ് ഉദ്യോഗസ്ഥരും അവർക്കൊപ്പം പോയിരുന്നു. 

ഇഗോർ സിലെൻസ്‌കിയിൽ (52) നിന്നു കാതറീനയ്ക്കു (35) രണ്ടു വയസുള്ള പുത്രിയുണ്ട്. അടുത്ത കാലം വരെ ബവേറിയാൻ സ്റ്റേറ്റ് ബാലെയുടെ മേധാവി ആയിരുന്നു സിലെൻസ്‌കി. എന്നാൽ പുട്ടിന്റെ യുക്രൈൻ ആക്രമണത്തെ അപലപിക്കാൻ വിസമ്മതിച്ചതിനാൽ കഴിഞ്ഞ മാസം ജോലി രാജി വയ്‌ക്കേണ്ടി വന്നു. ജോർജിയൻ വേരുകളുള്ള സിലെൻസ്‌കി റഷ്യയിലാണ് ജനിച്ചത്. യുക്രൈൻ പ്രസിഡന്റുമായി ബന്ധമൊന്നുമില്ല. 

പുട്ടിന്റെ ഇളയ മകളായ കാതറീന നേരത്തെ റഷ്യൻ കോടീശ്വരനായ കിറിൽ ശമലോവിന്റെ (40) ഭാര്യ ആയിരുന്നു. സിലെൻസ്‌കിയുമായുള്ള പ്രേമബന്ധം ആരംഭിച്ചതോടെ 2017ൽ കാതറീന  ശമലോവുമായി പിരിഞ്ഞു. സിലെൻസ്‌കിക്കു നൃത്ത സംവിധായികയായ മുൻ ഭാര്യ യാന സെറബ്രിയാകോവയിൽ ഒരു പുത്രനും  രണ്ടു പുത്രിമാരുമുണ്ട്. 

രണ്ടു വർഷത്തിനിടയിൽ കാതറീന സിലെൻസ്‌കിയെ കാണാൻ മ്യൂണിക്കിലേക്കു 50 തവണയെങ്കിലും പറന്നിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. 

   

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക