Image

നീ എന്നെ ബ്ലോക്കാക്കുമ്പോൾ (കവിത: പ്രദീഷ് അരുവിക്കര)

Published on 19 May, 2022
നീ എന്നെ ബ്ലോക്കാക്കുമ്പോൾ (കവിത: പ്രദീഷ് അരുവിക്കര)

നീ എന്നെ ബ്ലോക്കാക്കുമ്പോൾ
ആളൊഴിഞ്ഞ വഴിമദ്ധ്യേ
തുടർ യാത്രയിൽ
തനിച്ചാക്കപ്പെട്ട പോലെ
പകച്ചൊരു നിൽപ്പാണ് 

കൂടെയൊരു നിഴൽക്കൂട്ട്
പൊടുന്നനെ അപ്രത്യക്ഷമായ
ശൂന്യത ഭയപ്പെടുത്തും 

നീ എന്നെ ബ്ലോക്ക്‌ ആക്കുമ്പോൾ
നിനക്കായ്‌ പലകുറി
വാക്കുകൾ പരതിയെഴുതി തികച്ച
നാലുവരി  കവിത ഡ്രാഫ്റ്റായി കുരുങ്ങി കിടക്കും

നീ എന്നെ ബ്ലോക്കാക്കുമ്പോൾ
മിണ്ടിയും പറഞ്ഞുമിരിന്ന് 
എന്റെയിരുൾ മായ്ച്ച,
നീയെനിക്കായ്
തെളിച്ചതെന്നു  കരുതിയ 
പച്ച വെളിച്ചമാണ്
അണഞ്ഞു പോകുന്നത്

നീ എന്നെ ബ്ലോക്കാക്കുമ്പോൾ
ഞാനിനിയില്ലായെന്ന്
അവിശ്വനീയമായി തോന്നുന്ന നൊമ്പരപെടുത്തുന്ന നേരം 
ഒരു നിമിഷകണ്ണീർ പോലും
പൊഴിക്കാൻ നിന്നെ 
അനുവദിച്ചില്ലെന്നും വരും

Join WhatsApp News
ഒരു ചിരിമാത്രം 2022-05-26 12:07:57
കവിതക്ക് ഭാഷ ഇല്ല, വരികൾ വേണ്ട ഒരു ചിരിമാത്രം മതി. -ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക