Image

ആര്‍ആര്‍ആര്‍ മേയ് 20 മുതല്‍ നെറ്റ്ഫ്ളിക്സില്‍

Published on 19 May, 2022
ആര്‍ആര്‍ആര്‍ മേയ് 20 മുതല്‍ നെറ്റ്ഫ്ളിക്സില്‍

രാജമൗലി ചിത്രം  'ആര്‍ആര്‍ആര്‍' (RRR) മേയ് 20 മുതല്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗിന് ലഭ്യമാകും.

ആഗോള തലത്തില്‍ 1100 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഈ നേട്ടം കരസ്ഥമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി മാറിയിരുന്നു.

1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്.

ജൂനിയര്‍ എന്‍ ടി ആര്‍, ബോളിവുഡ് താരം അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന്‍ ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക