Image

ചാലക്കുടി ചെങ്ങാത്തം 2022' ജൂലൈ 16ന് വാള്‍സാളില്‍.

Published on 19 May, 2022
 ചാലക്കുടി ചെങ്ങാത്തം 2022' ജൂലൈ 16ന് വാള്‍സാളില്‍.
ലണ്ടന്‍ :ചാലക്കുടി മേഖലയില്‍ നിന്നും യുകെയില്‍ കുടിയേറിയവര്‍ 2022ജൂലൈ 16ന് ശനിയാഴ്ച ബര്‍മിങ്ഹാം അടുത്തുള്ള വാള്‍സാളില്‍ സംഗമിക്കുന്നു. നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാര്‍ദ്ദം പുതുക്കാനും ഈ കൂട്ടായ്മ ഹേതുവാകുന്നു. അന്നേ ദിവസം രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറുവരെയാണ് കലാസംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടന്‍ സദ്യയും ഒരുക്കുന്നുണ്ട്. ഈ കലാസാംസ്‌കാരിക വിരുന്നിലേക്കു എല്ലാവരെയും ഹാര്‍ദ്ധമായി സ്വാഗതം ചെയ്യുന്നു. പരിപാടി നടക്കുന്ന സ്ഥലം. Aldridge community center, Walsall, WS9 8AN. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് -സൈബിന്‍ പാലാട്ടി 07411615189, സെക്രട്ടറി - ബിജു അമ്പൂക്കന്‍ 07903959086, ട്രഷറര്‍- ഷൈജി ജോയ് 07846792989.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക