Image

റസിഡന്‍സി നിയമം ലംഘിച്ചവര്‍ക്ക് പൊതുമാപ്പ്

Published on 19 May, 2022
റസിഡന്‍സി നിയമം ലംഘിച്ചവര്‍ക്ക് പൊതുമാപ്പ്



കുവൈറ്റ് സിറ്റി : അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പു നല്‍കാന്‍ നീക്കമെന്ന് സൂചന. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായും റസിഡന്‍സി നിയമം ലംഘിച്ചവര്‍ക്ക് പിഴ അടച്ച് താമസ രേഖ ശരിയാക്കാനും ഒളിച്ചോട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ സമയപരിധി നിശ്ചയിക്കാന്‍ ശിപാര്‍ശ ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹ്മദ് അല്‍ നവാഫ് അല്‍ സബാഹ്, നീതിന്യായ മന്ത്രി ജമാല്‍ അല്‍ ജലാവി, പിഎഎം ഉദ്യോഗസ്ഥര്‍ എന്നിവര്‍ തമ്മില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമലംഘനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

രാജ്യത്ത് ഏകദേശം ഒന്നര ലക്ഷത്തോളം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് കണക്കാന്നുന്നത്. കോവിഡ് കാലത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ സ്‌പെഷല്‍ കാമ്പയിന്‍ പ്രകാരം 27,000 അനധികൃത താമസക്കാര്‍ രാജ്യം വിട്ടതായും അധികൃതര്‍ വ്യക്തമാക്കി.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക