Image

കാനഡയിലെ ആദ്യ  ക്നാനായ കത്തോലിക്ക ദേവാലയം   കൂദാശ ശനിയാഴ്ച

Published on 20 May, 2022
കാനഡയിലെ ആദ്യ  ക്നാനായ കത്തോലിക്ക ദേവാലയം   കൂദാശ ശനിയാഴ്ച

ലണ്ടൻ, കാനഡ: ഈശോയുടെ തിരുഹൃദയത്തിൻറെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കാനഡയിലെ  പ്രഥമ ക്നാനായ  ദേവാലയവും, മിസ്സിസ്സാഗ രൂപതയിലെ ആറാമത്തെ ദേവാലയവുമായ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ചർച്ചിന്റെ  കൂദാശാകർമ്മം  രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിൻറെ  സാന്നിധ്യത്തിൽ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ  അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് മെയ് 21 ശനിയാഴ്ച രാവിലെ 9 .30 ന് നിർവഹിക്കുന്നു . 

കാനഡയിലെ ക്നാനയസമൂഹത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെയും തീഷ്ണമായ പ്രാർത്ഥനയുടെയും ഫലമായാണ് സ്വന്തമായ ദേവാലയം എന്ന സ്വപ്നം യാഥാർഥ്യമായിരിക്കുന്നത് .വികാരി  ഫാദർ പത്രോസ് ചമ്പക്കര, കൈക്കാരന്മാരായ സാബു ജോസഫ് തറപ്പേൽ, ബൈജു സ്റ്റീഫൻ കലമ്പംകുഴി, സെക്രട്ടറി സന്തോഷ് മേക്കര, ജോജി വണ്ടന്മാക്കിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ബിൽഡിംഗ് കമ്മിറ്റി അംഗങ്ങൾ , മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നിരന്തരമായ പരിശ്രമങ്ങളും  , ചിട്ടയായ പ്രവർത്തനങ്ങളും ദേവാലയം സ്വന്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക