Image

പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗം കോടതി നേരിട്ട് കേള്‍ക്കും

ജോബിന്‍സ്‌ Published on 20 May, 2022
പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗം കോടതി നേരിട്ട് കേള്‍ക്കും

മുന്‍ ചീഫ് വിപ്പും ജനപക്ഷം നേതാവുമായ പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം കോടതി നേരിട്ട് കേള്‍ക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് - രണ്ടാണ്. തിങ്കളാഴ്ച 12 മണിക്കാണ് കോടതി പ്രസംഗം കേള്‍ക്കുക ഇതിനായുള്ള സൗകര്യമൊരുക്കണമെന്ന് കോടതി സൈബര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. 

പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. പി സി ജോര്‍ജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു. 

ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പി സി ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ജനാധിപത്യ മര്യദകള്‍ പാലിക്കാത്ത വ്യക്തിയാണ് പി സി ജോര്‍ജ്ജെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷന്‍ എതിര്‍ത്തു. 

ഇതിന് ശേഷമാണ് പ്രസംഗം നേരിട്ടു കേട്ടശേഷം ഈ വിഷയത്തില്‍ തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചത്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക