വിജയ് ബാബു ജോര്‍ജിയയില്‍ ; റെഡ് കോര്‍ണര്‍ നോട്ടീസ് ഉടന്‍

ജോബിന്‍സ്‌ Published on 20 May, 2022
വിജയ് ബാബു ജോര്‍ജിയയില്‍ ; റെഡ് കോര്‍ണര്‍ നോട്ടീസ് ഉടന്‍

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി സൂചന. ദുബായില്‍ നിന്നാണ് ജോര്‍ജിയയിലേക്ക് പോയത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. വിജയ് ബാഹുവിനെ പിടികൂടാന്‍ ഉടനെ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. കേന്ദ്ര വിദേശകാര്യ വകുപ്പിന്റേതാണ് നടപടി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ നടി പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.

നേരത്തെ മെയ് 19-ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുന്‍പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു.താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു  പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചു ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത് .

 

ഇതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാത്തില്‍ പോലീസ് വിമര്‍ശനങ്ങള്‍ കേള്‍ക്കുകയാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക