Image

പുഴു ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്തുന്ന സിനിമയെന്ന് രാഹുല്‍ ഈശ്വര്‍

ജോബിന്‍സ്‌ Published on 20 May, 2022
പുഴു ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്തുന്ന സിനിമയെന്ന് രാഹുല്‍ ഈശ്വര്‍

രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി നായതനായ സിനിമ പുഴുവിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍. പുഴു ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്തുന്ന സിനിമയാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം. 

എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ടെന്നും ഗോഡ്സെ അത്തരത്തില്‍ ഒരു തീവ്ര ബ്രാഹ്‌മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണെന്നും ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്‌മണരും. പക്ഷെ പുഴു എന്ന സിനിമയില്‍ ബ്രാഹ്‌മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

സിനിമയിലെ ഒരു രംഗം ദളിത്, പിന്നോക്ക വിഭാഗ സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.ബ്രാഹ്‌മണിക്കല്‍ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്‌മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല.

ഞാന്‍ വേറൊരു ജാതിയില്‍ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത്. കേരളത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്‌മണന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.
.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക