Image

ഉടല്‍' മേയ് 20ന് തിയേറ്ററുകളിലേക്ക്

Published on 20 May, 2022
ഉടല്‍' മേയ് 20ന് തിയേറ്ററുകളിലേക്ക്

 

ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഉടല്‍' മേയ് 20ന് തിയേറ്ററുകളിലേക്ക് .

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ.

"ഉടല്‍ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രന്‍സ് ചേട്ടന്റെ ക്യാരക്ടറിനെ ഞാന്‍ സിനിമയില്‍ ചാച്ചന്‍ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്.

ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്ബോള്‍ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാന്‍ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുള്‍പ്പെടെ എല്ലാവരും അമ്ബരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.

നമ്മള്‍ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാന്‍ സംവിധായകന്‍ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന്‍ കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്ബോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അതെന്റെ കടമയുമാണ്," സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ദുര്‍ഗ പറയുന്നു.

രതീഷ് രഘുനന്ദന്‍ ആണ് ഉടലിന്റെ സംവിധായകന്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക