Image

മലബാറിലും തിരുവിതാംകൂറിലും പട്ടി പട്ടിതന്നെ'; സുധാകരനെതിരെ കേസില്‍ താല്‍പര്യമില്ല: മുഖ്യമന്ത്രി

Published on 20 May, 2022
 മലബാറിലും തിരുവിതാംകൂറിലും പട്ടി പട്ടിതന്നെ'; സുധാകരനെതിരെ കേസില്‍ താല്‍പര്യമില്ല: മുഖ്യമന്ത്രി

 

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടി എന്ന വാക്കിന് മലബാറിലും തിരുവിതാംകൂറിലും അര്‍ഥവ്യത്യാസമില്ല. ഓരോരുത്തരുടെയും സംസ്‌കാരമാണ് ഇതൊക്കെ കാണിക്കുന്നത്. സുധാകരനെതിരേ കേസെടുത്തത് പോലീസാണെന്നും സര്‍ക്കാരിന് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വലിയ താല്‍പര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പട്ടി എന്ന വാക്കിന്റെ കാര്യത്തില്‍ മലബാറും തിരുവിതാംകൂറും തമ്മിലൊന്നും വ്യത്യാസമില്ല. എല്ലായിടത്തും പട്ടി പട്ടിയും ചങ്ങല ചങ്ങലയുമൊക്കെ തന്നെയാണ്. അതിന്റെയൊന്നും പിന്നാലെ കേസിനു പോകാനുള്ള താല്‍പര്യത്തോടെയല്ല ഞങ്ങള്‍ നില്‍ക്കുന്നത്. അത് ഓരോരുത്തരുടെയും സംസ്‌കാരം കാണിക്കുന്ന കാര്യമാണ്. ആ നിലയ്ക്ക് അതിനെ എടുത്താല്‍ മതി. അത് സമൂഹം വിലയിരുത്തട്ടേ, മുഖ്യമന്ത്രി പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക