Image

 നഴ്‌സസ് അസോസിയേഷൻ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം   ശാന്ത പിള്ളക്ക് സമ്മാനിച്ചു 

അനശ്വരം മാമ്പിള്ളി Published on 20 May, 2022
 നഴ്‌സസ് അസോസിയേഷൻ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം   ശാന്ത പിള്ളക്ക് സമ്മാനിച്ചു 

ഡാളസ്: ഇന്ത്യൻ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റെ  (IANA-NT)   "ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം   ശാന്ത പിള്ളക്ക് സമ്മാനിച്ചു.

ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും  മികച്ച സംഭാവന  പരിഗണിച്ചാണ് പുരസ്കാരം. സംഘടനയുടെ നിരവധി  പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന ശാന്ത പിള്ള  സംഘടനയുടെ സ്ഥാപക അംഗവുമാണ് 

സംഘടനയുടെ ആദ്യ കാല പ്രസിഡന്റും ഫൗന്റിങ് മെമ്പറുമായ  മേരി എബ്രഹം, ശാന്ത പിള്ളക്ക്‌ പുരസ്‌കാരം നൽകി. ശാന്ത പിള്ളയുടെ  പ്രവർത്തനങ്ങളെക്കുറിച്ച്  കവിത നായർ സംസാരിച്ചു. വിജി ജോർജ്, ഹരിദാസ് തങ്കപ്പൻ, മേഴ്‌സി അലക്സാണ്ടർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഡോ. സുസമ്മ എബ്രഹാം സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ്‌ റിന ജോൺ അധ്യക്ഷത വഹിച്ചു   

ആലീസ് മാത്യു നന്ദി രേഖപ്പെടുത്തി. അവാർഡ് കമ്മറ്റി ചെയർ ഡോ . ജിജി വർഗീസ്‌ ഈ പരിപാടി ക്രമീകരിച്ചു. 

ശാന്താ പിള്ളയുടെ ഭർത്താവ് ഗോപാല പിള്, മക്കളായ ഡോ. സജി പിള്ള, ഡോ. സഞ്ജീവ്  പിള്ള,  മരുമക്കൾ  കേശവൻ നായർ, ഡോ. അനുശ്രീ മോഹൻ, കൊച്ചു മക്കൾ  പ്രഭ നായർ, ദേവി നായർ, വേദ് പിള്ള, അനിക പിള്ള തുടങ്ങിയ കുടുംബാംഗങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.                 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക